ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 202 റണ്‍സ് വിജയലക്ഷ്യം....

ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 202 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് 201 റണ്‍സ് സ്‌കോര്‍ ചെയ്തത്.
49 പന്തില്‍ നിന്ന് 6 സിക്സും 6 ഫോറും ഉള്‍പ്പെടെ 83 റണ്‍സ് നേടിയ പ്രഭ്സിമ്രാന്‍ സിങ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ പ്രഭ്സിമ്രാന്‍ സിങ്ങും പ്രിയന്‍ഷ് ആര്യയും നല്‍കിയത്. ഇരുവരും ഓപ്പണിങ് കൂട്ടുകെട്ടില്‍ 120 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 36 പന്തില്‍ നിന്ന് 69 റണ്‍സ് നേടിയ പ്രിയന്‍ഷ് ആര്യയും മികച്ച പ്രകടനം കാഴ്ചവെച്ചു.
പന്ത്രണ്ടാമത്തെ ഓവറില്‍ പ്രിയന്‍ഷ് പുറത്തായതിന് ശേഷമെത്തിയ നായകന്‍ ശ്രേയസ് അയ്യര്‍ 16 പന്തില്‍ നിന്ന് 25 റണ്‍സ് നേടി. മാകസ്വെല്‍( 8 പന്തില്‍ ഏഴ്), ജാന്‍സെണ്‍(7 പന്തില്‍ 3), ജോഷ് ഇംഗ്ലിസ് (6 പന്തില്‍ 11) എന്നിങ്ങനെയാണ് പഞ്ചാബിന്റെ മറ്റ് സ്‌കോറര്‍മാര്‍.
കൊല്‍ക്കത്തയ്ക്കായി വൈഭവ് അറോറ രണ്ടും വരുണ്‍ ചക്രവര്‍ത്തി, റസ്സല്‍ എന്നിവര്‍ ഓരോവിക്കറ്റും വീഴ്ത്തുകയും ചെയ്തു
https://www.facebook.com/Malayalivartha