ഈ കളി ചരിത്രമാണ്... മികച്ച വിജയം നേടിയ ടീമിനെ ജനങ്ങള്‍ക്കുവേണ്ടി അഭിനന്ദിക്കുന്നു... ട്വന്റി-20 ലോകകപ്പ് കിരീടനേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

മികച്ച വിജയം നേടിയ ടീമിനെ ജനങ്ങള്‍ക്കുവേണ്ടി അഭിനന്ദിക്കുന്നു... ട്വന്റി-20 ലോകകപ്പ് കിരീടനേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഈ നേട്ടത്തില്‍ അഭിമാനമുണ്ടെന്നും പറഞ്ഞു.'കളിക്കളത്തില്‍ ലോകകപ്പാണ് ജയിച്ചതെങ്കിലും നിങ്ങള്‍ രാജ്യത്തെ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും തെരുവുകളിലെയും കോടിക്കണക്കിന് ജനങ്ങളുടെ ഹൃദയമാണ് കീഴടക്കിയത്.
ഇത്രയേറെ രാജ്യങ്ങളും ടീമുകളുമുണ്ടായിട്ടും ഒരു കളിപോലും തോല്‍ക്കാതെ ലോകകപ്പ് സ്വന്തമാക്കുക എന്നത് ചെറിയൊരു നേട്ടമല്ല. അക്കാരണത്താലും ഈ ലോകകപ്പ് വിജയം പ്രത്യേകം ഓര്‍മ്മിക്കപ്പെടും. ക്രിക്കറ്റ് ലോകത്തെ എല്ലാ പ്രഗത്ഭ ടീമുകളെയും നേരിട്ട് നിങ്ങള്‍ വിജയം സ്വന്തമാക്കി. ഈ കളി ചരിത്രമാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അഭിമാനമുണ്ട്' എക്‌സ് സന്ദേശത്തില്‍ പ്രധാനമന്ത്രി പറയുകയുണ്ടായി.
https://www.facebook.com/Malayalivartha