തനിക്ക് വിലമതിക്കാനാവാത്ത ജന്മദിന സമ്മാനം നല്‍കിയ ഇന്ത്യന്‍ ടീമീന് നന്ദി... ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ താരം മഹേന്ദ്രസിങ് ധോനി...

തനിക്ക് വിലമതിക്കാനാവാത്ത ജന്മദിന സമ്മാനം നല്‍കിയ ഇന്ത്യന്‍ ടീമീന് നന്ദിപറയുന്നുവെന്ന് ധോനി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
... ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ താരം മഹേന്ദ്രസിങ് ധോനി...
'ലോകകപ്പ് ചാമ്പ്യന്‍സ് 2024. എന്റെ ഹൃദയമിടിപ്പ് ഉയര്‍ന്നു, ആത്മവിശ്വാസത്തോടെ നിങ്ങള്‍ കളിച്ചു. നിങ്ങള്‍ നന്നായി ചെയ്തു. ലോകകപ്പ് ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നതിന് അഭിനന്ദനങ്ങള്‍. എനിക്ക് നല്‍കി വിലമതിക്കാനാവാത്ത ജന്മദിന സമ്മാനത്തിന് നന്ദി'- ധോനി കുറിച്ചു. ജൂലൈ ഏഴിനാണ് ധോനിയുടെ ജന്മദിനം.
അതേസമയം 17 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യ വീണ്ടും ടി20 ലോക കിരീടത്തില്‍ മുത്തമിട്ടത്. ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ അവിശ്വസനീയ പോരാട്ടം വീര്യം പുറത്തെടുത്തു ഇന്ത്യ തകര്‍ത്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 8 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യക്ക് 7 റണ്‍സിന്റെ നാടകീയ ജയമായിരുന്നു.
https://www.facebook.com/Malayalivartha