ഇന്ത്യന്‍ ടീമിന്റെ മടക്കയാത്ര മഴ മൂലം നീട്ടി....ബാര്‍ബഡോസില്‍ കാറ്റഗറി 4 ബെറില്‍ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്

ഇന്ത്യന്‍ ടീമിന്റെ മടക്കയാത്ര മഴ മൂലം നീട്ടി.... ബാര്‍ബഡോസില്‍ കാറ്റഗറി 4 ബെറില്‍ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്
കാലാവസ്ഥ മെച്ചപ്പെട്ടാല്‍ ഇനി ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ ഇന്നോ നാളെയോ ആയിരിക്കും ടീം തിരിച്ച് മടങ്ങുക. ബാര്‍ബഡോസില്‍ കാറ്റഗറി 4 ബെറില്‍ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.
അതേസമയം. ട്വന്റി 20 ലോകകപ്പ് നേടിയ ടീം ഇന്ത്യക്ക് വമ്പന്‍ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ടീമിന് 125 കോടി രൂപയാണ് ബിസിസിഐയുടെ സമ്മാനം. ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് ട്വിറ്ററിലൂടെ ഇക്കാര്യമറിയിച്ചത്.
ഐസിസി പുരുഷ ടി 20 ലോകകപ്പ് നേടിയ ടീം ഇന്ത്യക്ക് 125 കോടി രൂപ സമ്മാനത്തുക പ്രഖ്യാപിക്കുന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ജയ് ഷാ .
ടൂര്‍ണമെന്റിലുടനീളം ടീം അസാധാരണമായ കഴിവും നിശ്ചയദാര്‍ഢ്യവും കായികക്ഷമതയും പ്രകടിപ്പിച്ചു. എല്ലാ കളിക്കാര്‍ക്കും പരിശീലകര്‍ക്കും അഭിനന്ദനങ്ങളെന്നും അദ്ദേഹം പറയുകയുണ്ടായി.
https://www.facebook.com/Malayalivartha