പാകിസ്‌താനെതിരെയായ ഫുട്‌ബോള്‍ പരമ്പരയില്‍ ഇന്ത്യയ്‌ക്ക് വിജയം

പാകിസ്‌താനെതിരായ ഫുട്‌ബോള്‍ പരമ്പരയിലെ ആദ്യമത്സരത്തില്‍ ഇന്ത്യ വിജയം കൈയടക്കി. ഏകപക്ഷീയമായ ഒരു ഗോളിനാണ് പാകിസ്‌താനെ ഇന്ത്യ കീഴടക്കിയത്.
നാല്‍പത്തിനാലാം മിനിട്ടില്‍ സ്‌ട്രൈക്കര്‍ റോബിന്‍ സിംഗാണ് ഇന്ത്യയുടെ വിജയഗോള്‍ നേടിയത്. രണ്ട് മത്സരങ്ങള്‍ ഉള്‍പ്പെട്ട പരമ്പരയിലെ അവസാന മത്സരം നാളെയാണ്. ഗോള്‍ നേടിയ റോബിന്‍സിംഗ് തന്നെയാണ് 2 മഞ്ഞ കാര്‍ഡ് കണ്ടതിനെ തുടര്‍ന്ന് മാര്‍ച്ചംഗ് ഓര്‍ഡര്‍ വാങ്ങിയത്.
ആയിരത്തിലധികം കാണികളെ സാക്ഷി നിര്‍ത്തി മികച്ച കളിയാണ് ഇരുടീമുകളും കാഴ്‌ച വച്ചത്. ആരംഭം മുതലേ മികച്ച പ്രകടനമായിരുന്നു ഇന്ത്യയുടേത്.
https://www.facebook.com/Malayalivartha























