ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ അവസാന മത്സരം ജനുവരി 15 ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ അവസാന മത്സരം ജനുവരി 15 ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും.
ഗ്രീന്‍ഫീല്‍ഡ് ആതിഥ്യം വഹിക്കുന്ന അഞ്ചാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരവും രണ്ടാമത്തെ ഏകദിന മത്സരവുമായിരിക്കും ഇത്. കഴിഞ്ഞ സെപ്തംബര്‍ 28 ന് ഇവിടെ നടന്ന ട്വന്റി - 20 മത്സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചിരുന്നു.
അതേസമയം ആദ്യ ടി20 മത്സരം ജനുവരി മൂന്നിന് മുംബൈയിലാണ് . അഞ്ചിന് പൂനെയില്‍ രണ്ടാം ടി20യും ഏഴിന് രാജ്കോട്ടില്‍ മൂന്നാം ടി20യും നടക്കും. ജനുവരി പത്തിന് ഗുവാഹത്തിയിലാണ് ആദ്യ ഏകദിനം.
12ന് കൊല്‍ക്കത്തയില്‍ രണ്ടാം ഏകദിനവും 15ന് തിരുവനന്തപുരത്ത് മൂന്നാം ഏകദിനവും നടക്കും. ബംഗ്ലാദേശിനെതിരായ ഏകദിന ടെസ്റ്റ് പരമ്പരകള്‍ക്ക് തൊട്ടുപിന്നാലെയാണ് ശ്രീലങ്കയുമായുള്ള മത്സരം. ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ പരുക്കേറ്റ രോഹിത് ശര്‍മ ശ്രീലങ്കെതിരായ മത്സരത്തിന് ഉണ്ടാകുമോ എന്നകാര്യത്തില്‍ വ്യക്തതയില്ല.
അതേസമയം ബംഗ്ലാദേശ് പരമ്പരക്കുള്ള ടീമില്‍ ഇടം നേടാതെ പോയ സഞ്ജു സാംസണെ ശ്രീലങ്കന്‍ പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുകയാണ്.
"
https://www.facebook.com/Malayalivartha