വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഫൈനലില്‍...

വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഫൈനലില്‍. യുപി വാരിയേഴ്സിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ച്ാണ് ആര്‍സിബിയുടെ ഫൈനല്‍ പ്രവേശം.
അവസാന മത്സരം പൂര്‍ത്തിയാക്കിയ ബംഗളൂരുവിന് എട്ട് കളിയില്‍ 12 പോയിന്റാണ്. നാല് പോയിന്റ് മാത്രമുള്ള യുപി ഒരു കളിശേഷിക്കെ പുറത്തായി. യുപിക്കെതിരെ 144 റണ്‍ ലക്ഷ്യവുമായി ഇറങ്ങിയ ബംഗളൂരു 13.1 ഓവറിലാണ് ജയം നേടിയത്. ഗ്രേസ് ഹാരിസ്,ക്യാപ്റ്റന്‍ സ്മൃതി മന്ധാന എന്നിവരുടെ ഇന്നിങ്‌സുകളാണ് നിര്‍ണായകമായത്.
ഓപ്പണര്‍മാരായ സ്മൃതി മന്ധാനയും ഗ്രേസ് ഹാരിസും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 108 റണ്‍സ് കൂട്ടിചേര്‍ക്കുകയും ചെയ്തു. 37 പന്തില്‍ 13 ഫോറും രണ്ട് സിക്സറും സഹിതം 75 റണ്‍സെടുത്ത ഗ്രേസ് ഹാരിസ് ടോപ് സ്‌കോററായി. 27 പന്തില്‍ എട്ട് ഫോറും രണ്ട് സിക്സറുമടക്കം 54 റണ്‍സാണ് സ്മൃതിയുടെ സമ്പാദ്യം. ഇരുവരും മടങ്ങിയെങ്കിലും ജോര്‍ജ് വോളും(16), റിച്ച ഘോഷും(0) ആര്‍സിബിയെ മറ്റൊരു ഫൈനലിലേക്ക് നയിച്ചു. ആദ്യം ബാറ്റ് ചെയ്ത യുപി എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 143 റണ്ണെടുത്തത്.
ദീപ്തി ശര്‍മയുടെ(43 പന്തില്‍ 55) അര്‍ധ സെഞ്ച്വറി കരുത്തിലാണ് യുപി വാരിയേഴ്സ് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ക്യാപ്റ്റന്‍ മെഗ് ലാനിങ്(41)മികച്ച പിന്തുണ നല്‍കുകയായിരുന്നു.
"
https://www.facebook.com/Malayalivartha
























