പത്തൊമ്പതാമത് ഏഷ്യന്‍ ഗെയിംസില്‍ മൂന്നാമത്തെ മെഡല്‍ ഉറപ്പിച്ച് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ഫൈനലിലേക്ക്
പത്തൊമ്പതാമത് ഏഷ്യന്‍ ഗെയിംസില്‍ മൂന്നാമത്തെ മെഡല്‍ ഉറപ്പിച്ച് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ഫൈനലില്‍ പ്രവേശിച്ചു. ട്വിന്റി 20 ക്രിക്കറ്റില്‍ ബംഗ്ലാദേശിനെ എട്ടു വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ നേട്ടം. ബംഗ്ലാദേശിനെ 51 റണ്‍സിന് ചുരുട്ടിക്കെട്ടിയ ഇന്ത്യ 8.2 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 17.5 ഓവറിലാണ് ഇന്ത്യ ബംഗ്ലാദേശിനെ പുറത്താക്കിയത്.
അതേസമയം ഷൂട്ടിങ്ങിന് പിന്നാലെ തുഴച്ചിലിലും ഇന്ത്യയ്ക്ക് മെഡല്‍ നേട്ടമുണ്ടായി. ഷൂട്ടിങ്ങിന് സമാനമായി തുഴച്ചിലിലും വെള്ളി മെഡലാണ് ഇന്ത്യന്‍ ടീം നേടിയത്.തുഴച്ചിലില്‍ അര്‍ജുന്‍ ലാല്‍-അരവിന്ദ് സഖ്യത്തിനാണ് വെള്ളി. ലൈറ്റ് വെയ്റ്റ് ഡബിള്‍ സ്‌കള്‍സില്‍ ചൈനയ്ക്കാണു സ്വര്‍ണ്ണം. ഷൂട്ടിങില്‍ ഇന്ത്യന്‍ വനിതാ ടീമാണു വെള്ളി നേടിയത്.
പത്തുമീറ്റര്‍ എയര്‍ റൈഫിളിലാണ് നേട്ടം. മെഹുലി ഘോഷ്, ആഷി ചൗക്സി, റമിത ടീമിനാണ് മെഡല്‍. എയര്‍ റൈഫിളില്‍ സ്വര്‍ണം നേടിയത് ചൈനയാണ്. പത്തുമീറ്റര്‍ എയര്‍ റൈഫിളില്‍ തന്നെ മെഹുലിയും റമിതയും ഫൈനലില്‍ പ്രവേശിച്ചതും ഇന്ത്യയ്ക്ക് പ്രതീക്ഷയായി.
"
https://www.facebook.com/Malayalivartha