ആഗ്യം കാട്ടിയാല്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണുമായി ഗോവന്‍ പെണ്‍കുട്ടി
തൊടേണ്ട, ആം ഗ്യം കാട്ടിയാല്‍ മതി; ഭാവിയിലെ സ്മാര്‍ട്ഫോണുകള്‍ പ്രവര് ത്തിക്കും. മൊബൈല്‍ ഫോണ്‍ സാങ്കേതികവിദ്യയുടെ ഭാവിതന്നെ മാറ്റിമറിക്കാന്‍ പോന്ന കണ്ടുപിടിത്തത്തിനു പിന്നിലുള്ളത് ആന്‍ഡ്രിയ കൊളാസോ എന്ന ഗോവന്‍ യുവതി.
ലോകപ്രശസ്തമായ മസാച്യൂസെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(എം.ഐ.ടി)യിലെ ഗവേഷക കൂടിയായ ആന്‍ഡ്രിയ ഈ കണ്ടുപിടിത്തത്തിന് എം.ഐ.ടിയിലെ വിഖ്യാതമായ സംരഭകത്വ മത്സരത്തില്‍ 100000 ഡോളര്‍ സമ്മാനവും നേടി.
മൊബൈല്‍ ഫോണുകള്‍ പോലുള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കാനുതകുന്ന തല്‍സമയ, മില്ലിമീറ്റര്‍ കൃത്യമായ ത്രിമാന ആംഗ്യസംവിധാനമാണ് ആന്‍ഡ്രിയ ഒരുക്കിയത്.
ആംഗ്യങ്ങള്‍ തിരിച്ചറിയാനുള്ള ശേഷിയാണു സെല്‍ഫോണുകളിലെ അടുത്ത വിപ്ലവമെന്നും എല്ലാ സെല്‍ഫോണ്‍ നിര്‍മാതാക്കളും തങ്ങളുടെ ഉപകരണങ്ങളില്‍ അംഗ്യം തിരിച്ചറിയാന്‍ ശേഷിയുള്ള സാങ്കേതികവിദ്യ ഒരുക്കുന്ന ശ്രമത്തിലേര്‍പ്പെട്ടിരിക്കുകയാണെന്നും ഇതാണ് തിരിച്ചറിയപ്പെടാത്ത അടുത്ത വിപണിയെന്നും ആന്‍ഡ്രിയ പറഞ്ഞു.
നിര്‍മാണപങ്കാളി അഹ്മദ് കിര്മാണിക്കൊപ്പം 3 ഡിം എന്ന പേരിലാണു ഈ പുതിയ സാങ്കേതികവിദ്യ ആന്‍ഡ്രിയ മത്സരത്തില്‍ അവതരിപ്പിച്ചത്. എം.ഐ.ടിയില്വച്ച് ഇവര്‍ കണ്ടു പിടിച്ച പേറ്റന്റുള്ള സിഗ്നല്‍ പ്രോസസിംഗ് രീതികളിലൂടെയാണ് ഉയര്‍ന്ന ഗുണനിലവാരമുളള ത്രിമാന സെ ന്സിംഗ് നടക്കുന്നത്. സമ്മാനത്തുക കൊണ്ട് 3 ഡിമ്മിന്റെ വികസനം പൂര്‍ണതോതില്‍ നടപ്പാക്കുമെന്നും ഇതിനോടകം താല്പര്യം പ്രകടിപ്പിച്ചിട്ടുള്ള സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്നും ആന്‍ഡ്രിയ പറഞ്ഞു.
3000 മത്സരാര്‍ഥികളില്‍നിന്ന് എട്ടു െഫെനലിസ്റ്റുകളെ കണ്ടെത്തിയ സംരഭകത്വമത്സരത്തില് ആന്‍ഡ്രിയയുടെ ആ ശയത്തിനായിരുന്നു ഏറ്റവും വലിയ സാമ്പത്തികസാധ്യതയുള്ളതായി ജഡ്ജിംഗ് പാനല്‍ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha