അതിര്‍ത്തിയിലേക്ക് യന്ത്ര ജവാന്മാര് വരുന്നു
ജവാന്മാര്ക്കു പകരം റോബോര്‍ട്ടുകളെ യുദ്ധത്തിനായ് വിന്യസിക്കാന്‍ ഇന്ത്യയുടെ ശ്രമം പുരോഗമിക്കുന്നു. ദേശീയ പ്രതിരോധ ഗവേഷണ സ്ഥാപന(ഡി.ആര്.ഡി.ഒ)മാണ് പരീക്ഷണത്തിന് നേതൃത്വം നല്‍കുന്നത്. പത്തു വര്‍ഷത്തിനകം യന്ത്രജവാന്മാര് പ്രവര്‍ത്തന സജ്ജരാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മനുഷ്യ സഹായമില്ലാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന യന്ത്ര ജവാന്മാര് എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഡി.ആര്.ഡി.ഒ മേധാവി അവിനാശ് ചന്ദര്‍ വ്യക്തമാക്കി.
നിലവില്‍ അമേരിക്കയുള്പ്പെടേ ആറു രാജ്യങ്ങളാണ് യന്ത്ര ജവാന്മാരെ ഉപയോഗിക്കുന്നത്. എന്നാല്‍ ഇവിടെയെല്ലാം മനുഷ്യ സഹായം റോബോര്‍ട്ടുകള്‍ക്ക് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആദ്യഘട്ടത്തില്‍ റോബോര്‍ട്ടുകള്‍ക്ക് മനുഷ്യ സഹായം ആവശ്യമായിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധങ്ങളില്‍ മനുഷ്യ ജീവന് നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ റോബോര്‍ട്ടുകളെ ഉപയോഗിക്കുന്നത് സഹായകരമാകും.
https://www.facebook.com/Malayalivartha