ഇനി എസ്.എം.എസിലൂടേയും ട്രെയിന്‍ ബുക്ക് ചെയ്യാം
ട്രെയിന്‍ ടിക്കറ്റ് ഇനി എസ്.എം.എസിലൂടെ ബുക്ക് ചെയ്യാം. ജൂലായ് ഒന്നിന് പുതിയ സൗകര്യം നിലവില്‍ വരുമെന്ന് റെയില്‍വേ അറിയിച്ചു. ഈ സൗകര്യം നിലവില്‍ വരുന്നതോട ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഓണ്‍ലൈന്‍ അക്കൗണ്ടോ, ഇന്റര്‍നെറ്റ് കണക്ഷനോ ആവശ്യമില്ല. മൊബൈല്‍ ഫോണിലൂടെ ഒരു സന്ദേശം അയച്ചാല്‍ മാത്രം മതിയാകും. എസ്.എം.എസ് ഒന്നിന് മൂന്നു രൂപ ചാര്‍ജ് ഔടാക്കും. കൂടാതെ 5000 രൂപക്ക് വരെ ടിക്കറ്റ് ബുക്കുചെയ്യുമ്പോള്‍ അഞ്ച് രൂപയും, അതിന് മുകളിലുള്ള ബുക്കിംഗിന് പത്തുരൂപയും സര്‍വീസ് ചാര്‍ജായി ഈടാക്കും. ഇതുവഴി ആറു സീറ്റ് വരെ ഒറ്റത്തവണയായി ബുക്ക് ചെയ്യാന്‍ സാധിക്കും.
രണ്ടു വ്യത്യസ്ത രീതികളാണ് എസ്.എം.എസ് ബുക്കിങ്ങിന് ഉണ്ടാകുക. അണ്‍സ്ട്രക്ചേര്‍ഡ് സപ്ലിമെന്ററി ഡാറ്റ (യു.എസ്.എസ്.ഡി) രീതിയും, മൊബൈല്‍ മണി ഐഡന്റിഫയര്‍ (എം.എം.ഐ.ഡി) രീതിയുമാണത്.
യു.എസ്.എസ്.ഡി രീതി തിരഞ്ഞെടുക്കുമ്പോള്‍ മൊബൈല്‍ റീച്ചാര്‍ജ് ചെയ്യുന്നത് പോലെ തന്നെ നിര്‍ദേശിച്ചിരിക്കുന്ന നമ്പര്‍ ഡയല് ചെയ്ത് മെനു പ്രകാരം ട്രെയിനും തീയതിയും തിരഞ്ഞെടുത്ത് ടിക്കറ്റ് ബുക്ക് ചെയ്യാം. മൊബൈല്‍ വാലറ്റ് സംവിധാനത്തിലൂടെയാണ് ഇതിനായി പണം അയക്കേണ്ടത്.
ബുക്കിങ്ങിന് മൊബൈല്‍ മണി ഐഡന്റിഫയര്‍ രീതിയും ഉപയോഗിക്കാം. ഇതിനായി ഉപഭോക്താക്കള്‍ തങ്ങളുടെ ബാങ്ക് മുഖേന രജിസ്റ്റര്‍ ചെയ്ത് ഒരു ഏഴക്ക മൊബൈല്‍ മണി ഐഡന്റിഫയര്‍ (എം.എം.ഐ.ഡി) നമ്പര്‍ നേടണം.
https://www.facebook.com/Malayalivartha