tweet ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറിയില്
ചുരുങ്ങിയ കാലം കൊണ്ട് സോഷ്യല്‍ നെറ്റുവര്‍ക്കിംഗ് സൈറ്റുകളില്‍ സ്ഥിരമായി ഉപയോഗിക്കുന്ന tweet എന്ന വാക്ക് ഇനി മുതല്‍ ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറിയിലും. പുതിയ വാക്ക് ഓസ്ഫോര്‍ഡില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ കുറഞ്ഞത് പത്തു വര്‍ഷമെങ്കിലും ഉപയോഗിക്കണം. എന്നാല്‍ ഈ നിയമം ബാധകമല്ലാതെയാണ് tweet കയറിപ്പറ്റിയത്.
നാമമായും ക്രിയയായും ആയിട്ടാകും ഈ വാക്ക് ഇനി ഡിക്ഷ്ണറിയില് ഉണ്ടാവുക. നിലവില്‍ ഈ വാക്ക് ഡിക്ഷ്ണറിയില് ഉണ്ടെങ്കിലും ചെറു പക്ഷികളുടെ ചിലയ്ക്കലിനേയാണ് ഇത് സൂചിപ്പിക്കുന്നത്. ജൂണ്‍ മുതല്‍ ഈ വാക്കിന് ഔദ്യോഗികമായ മറ്റൊരു വിശദീകരണം കൂടി ഡിക്ഷ്ണറിയില് ഉണ്ടാവും. അതേസമയം retweet എന്ന വാക്ക് 2011ല്‍ തന്നെ ഡിക്ഷ്ണറിയില് ഉള്‍പ്പെടുത്തിയിരുന്നു.
നിരവധി പേരെ ഒരേ സമയം വാര്‍ത്തകളുടേയും വിവരങ്ങളുടേയും ലേകത്ത് എത്തിക്കുകയാണ് ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകള്‍. ട്വിറ്ററില്‍ ഇങ്ങനെ രേഖപ്പെടുത്തുന്ന സന്ദേശമാണ് ട്വീറ്റ് എന്നറിയപ്പെടുന്നത്. 140 ക്യാരക്ടര്‍ അടങ്ങുന്നതാണ് ഓരോ ട്വീറ്റും.
https://www.facebook.com/Malayalivartha