സോഷ്യല്‍ മീഡികളില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന രാഷ്ട്രീയ നേതാവ് നരേന്ദ്ര മോഡി
നല്ലതാണെങ്കിലും അല്ലെങ്കിലും സോഷ്യല്‍ മീഡികളില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന രാഷ്ട്രീയ നേതാവ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയാണ്. എ.ഐ.സി.സി സെക്രട്ടറി രാഹുല്‍ ഗാന്ധിയാണ് രണ്ടാം സ്ഥാനത്ത്. മന്മോഹന് സിംഗ്, സോണിയ ഗാന്ധി, അരവിന്ദ് കെജ്രിവാള് എന്നിവരാണ് അടുത്ത സ്ഥാനങ്ങളില്‍. രാജ്യത്തെ പ്രമുഖ 20 രാഷ്ട്രീയ നേതാക്കളുടെ പേരുകളാണ് പഠന വിധേയമാക്കിയത്. ബിജെപി നേതാവ് അരുണ്‍ ജെയ്റ്റലിയാണ് പട്ടികയില്‍ അവസാന സ്ഥാനക്കാരന്.
ട്വിറ്റര്‍, ഫേസ്ബുക്ക്, യൂട്യുബ്, മറ്റു സോഷ്യല്‍ മീഡികളില്‍ ഈ നേതാക്കളുടെ പേരുകള്‍ പരമര്ശിക്കുന്നതാണ് പഠന വിധേയമാക്കിയത്. കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ബ്ലോഗ്വര്ക് ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെ നടത്തിയ പഠനത്തിലാണ് മോഡി ഒന്നാമനായത്. രണ്ടാം സ്ഥാനക്കാരനായ രാഹുല്‍ ഗാന്ധിയേക്കാള്‍ മൂന്നു മടങ്ങ് അധികമാണ് മോഡിയുടെ പേര് പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ 18-34 വയസിലുള്ള സോഷ്യല്‍ മീഡിയാ ഉപയോക്താക്കളെ വേര്‍തിരിച്ചെടുത്താല്‍ രാഹുല്‍ ഗാന്ധി നേരിയ തോതില്‍ മോഡിയെ പിന്തള്ളുന്നുണ്ട്. യുവത്വമാണ് രാഹുല്‍ ഗാന്ധിക്കെുറിച്ചുള്ള ഏറ്റവും വലിയ ചര്‍ച്ച.
45-54 വയസിലുള്ളവരുടെ ഇഷ്ടനേതാക്കള്‍ അരവിന്ദ് കെജ്രിവാള്, സുഷമാ സ്വരാജ്, നിതീഷ് കുമാര്‍ എന്നിവരാണ്. പോസിറ്റീവായ പോസ്റ്റുകള്‍ കൂടുതലും കെജ്രിവാളിന്റെ പേരിലാണ്. അഴിമതി വിരുദ്ധതയാണ് കെജ്രിവാളിന് അനുകൂലമായത്.
https://www.facebook.com/Malayalivartha