ഫേസ്ബുക്കില്‍ നിന്നും 60 ലക്ഷം പേരുടെ വിവരങ്ങള്‍ ചോര്‍ന്നു
ഫേസ്ബുക്കില്‍ നിന്ന് 60 ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു. ഫേസ്ബുക്ക് അധികൃതര്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫേസ്ബുക്കിലെ വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള ഓപ്ഷന് ഉപയോഗിച്ചവരുടെ അക്കൗണ്ടുകളാണ് പ്രധാനമായും ചോര്‍ന്നത്. വൈറസ് ഉപയോഗിച്ചാണ് ചോര്‍ത്തലെന്നും അധികൃതര്‍ അറിയിച്ചു. ഞങ്ങള്‍ ഉപഭോക്താക്കളുടെ സ്വകാര്യതക്ക് വലിയ വിലയാണ് നല്‍കുന്നത്. അവരുടെ സ്വകാര്യ വിവരങ്ങള്‍ പരസ്യപ്പെടാതിരിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. വൈറസ് ആക്രമണത്തില്‍ നിന്നും നൂറ് ശതമാനം സുരക്ഷ ആര്‍ക്കും ഉറപ്പുനല്‍കാനാവില്ല. എന്നാലും ഭാവിയില്‍ ഇത്തരം പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കുമെന്നും ഫേസ്ബുക്ക് അധികൃതര്‍ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച സുരക്ഷാ നോട്ടീസിലൂടെ അറിയിച്ചു
https://www.facebook.com/Malayalivartha