ഗൂഗിളുമായി ചേര്‍ന്ന് എയര്‍ടെല്ലിന്റെ ഫ്രീസോണ്‍
ഗൂഗിളുമായി ചേര്‍ന്ന് എയര്‍ടെല്‍ മൊബൈല്‍ ഉപയോക്താക്കള്‍ക്കായി സൗജന്യ ഇന്റര്‍നെറ്റ് സര്‍വീസ് നല്കുന്നു. ഫ്രീസോണ്‍ എന്ന ഈ സര്‍വീസ് ലഭിക്കന്നതോടെ ഗൂഗിളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ പണം മുടക്കാതെ തന്നെ ലഭിക്കും. ജിമെയില്‍, ഗൂഗിള്‍ പ്ലസ്, ഗൂഗിള്‍ സെര്‍ച്ച് എന്നിവയാണ് സൗജന്യമായി ലഭിക്കുന്നത്. ഇതിലൂടെ കൂടുതല്‍ ആളുകളെ ഇന്റര്‍നെറ്റ് ലോകത്തേക്ക് എത്തിക്കാനാകുമെന്നാണ് എയര്‍ടെല്‍ പ്രതീക്ഷിക്കുന്നത്. ഈ സര്‍വീസ് ലഭിക്കുന്നതിനായി www.airtel.in/freezone എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.
https://www.facebook.com/Malayalivartha