മദ്യപാനികളെ വീട്ടിലെത്തിക്കാനും ആപ്പ്
മദ്യപാനികളെ വീട്ടിലെത്തിക്കാനായി ഇതാ പുതിയ ആപ്പ്. ജപ്പാനില്‍ നിന്നാണ് ഇത്തരത്തില്‍ ഒരു ആപ്പിന്റെ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. എക്കിസ്പെര്ട്ട് എന്നാണ് മൊബൈല്‍ ആപ്പിന്റെ പേര്. കുടിച്ച് ലക്കുകെട്ട് നടക്കുന്നവര്‍ക്കൊക്കെ വീട്ടിലേക്ക് മടങ്ങാനുള്ള അവസാന ട്രെയിനിനെ കുറിച്ച് വിവരം നല്‍കുകയാണ് ആപ്പിന്റെ ജോലി.
അവസാന ട്രെയിന്‍ പോകുന്നതിന് അരമണിക്കൂര്‍ മുന്‍പേ ഫോണ്‍ ശബ്ദിച്ച് തുടങ്ങും. പോവേണ്ട സ്ഥലവും സമയവും വലിയ അക്ഷരത്തില്‍ തെളിയും. വെള്ളമടി തുടങ്ങും മുന്‍പ് ഡ്രങ്ക് മോഡ് അഥവാ വെള്ളമടി മോഡിലേക്ക് ആപ്പ് സെറ്റ് ചെയ്താല്‍ മാത്രം മതി. നിലവില്‍ ജപ്പാനില്‍ മാത്രമാണ് ആപ്പിന്റെ സൗകര്യം ലഭ്യമാവുക. പ്ലേ സ്റ്റോറില്‍ നിന്ന് എളുപ്പം ഡൗണ്‍ലോഡ് ചെയ്തുമെടുക്കാം. നിലവിലുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനത്തിലാണ് കമ്പനി.
https://www.facebook.com/Malayalivartha