Widgets Magazine
04
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന അവാര്‍ഡിന് പ്രത്യേകതകളേറെ... മികച്ച നടനായി മമ്മൂട്ടി വന്നതോടെ ആ റെക്കോഡും തിരുത്തി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മല്‍ ബോയ്സ്‍,55-ാം സംസ്ഥാന ചലച്ചിത്ര അവാർഡിന് പ്രത്യേകതകളേറെ


100 അടിയിലേറെ ആഴമുള്ള കിണറ്റിൽ ചാടി യുവതി ജീവനൊടുക്കി... രക്ഷിക്കാനായി ചാടിയ സഹോദരനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി


  64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം... 2026 ജനുവരി 14 മുതല്‍ 18 വരെ


കോഴിക്കോട് ജില്ലയിൽ ഭൂചലനം...ഭൂമിക്കടിയില്‍ നിന്ന് അസാധാരണമായ ശബ്ദവും പ്രകമ്പനവുമുണ്ടായെന്ന് നാട്ടുകാർ


കേരളമടക്കം ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലും പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് ഇന്ന് തുടക്കമാകും.... ബൂത്തുതല ഓഫീസർമാർ(ബിഎൽഒ) വീടുകൾ കയറി എന്യൂമറേഷൻ ഫോറം പൂരിപ്പിക്കും, ഡിസംബർ ഒമ്പതിന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കും

പസിഫിക് മഹാസമുദ്രത്തിലെ മുത്തുച്ചിപ്പികളായ ചാം ദ്വീപുകള്‍

01 NOVEMBER 2017 03:57 PM IST
മലയാളി വാര്‍ത്ത

2500 ഓളം വര്‍ഷം മുന്‍പ് ആള്‍താമസമുണ്ടായിരുന്ന, പസിഫിക് മഹാസമുദ്രത്തി ന്റെ ഭാഗമായ തെക്കന്‍ ചൈന സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന വിയറ്റ്‌നാമിലെ ഒരു പ്രധാനപ്പെട്ട ദ്വീപുസമൂഹങ്ങളാണ് കു ലയോ ചാം എന്ന പേരില്‍ അറിയപ്പെടുന്ന ചാം ദ്വീപുകള്‍. ഇത് യുനെസ്‌കോ അംഗീകരിച്ച ലോകത്തിലെ ബയോസ്ഫിയര്‍ റിസെര്‍വുകളില്‍ ഒന്നാണ്. ക്വാങ് നാം പ്രവിശ്യയിലെ എട്ടോളം ചെറു ദ്വീപുകളുടെ കൂട്ടം ആണ് ചാം ദ്വീപുകള്‍ എന്ന പേരിലറിയപ്പെടുന്നത്. ഹോയ് ആന്‍ ഭരണത്തിന്റെ ഭരണപരിധിയിലാണ് ദ്വീപുകള്‍ നിലകൊള്ളുന്നത്. ഒരു ദ്വീപും അതിനോട് ചേര്‍ന്ന് ഏഴോളം ചെറു ദ്വീപുകളും ചേര്‍ന്നതാണ് കു ലയോ ചാം എന്ന മറൈന്‍ പാര്‍ക്ക്.

ദ്വീപിലെ ജനങ്ങളുടെ തൊഴില്‍ പ്രധാനമായും മത്സ്യബന്ധനമാണ്. പിന്നെ ഈയിടെ ടൂറിസവും ആയി ബൂം ആയിക്കൊണ്ടിരിക്കുന്നു . ഒരു ദ്വീപില്‍ മാത്രമാണ് ജനവാസമുള്ളത്. പ്രധാനമായും രണ്ടു വില്ലേജുകളാണ് ഇവിടെ ഉള്ളത്. ബോട്ട് ജെട്ടി ഉള്ള ബായ് ലാങ് വില്ലേജും പിന്നെ ബായ് ഹുയാങ് എന്ന ചെറിയ വില്ലേജും. ഇത് രണ്ടും ആ വലിയ ദ്വീപില്‍ തന്നെ ആണ്. ചൈനയുടെ ഭീഷണി ഒരുപാട് ഉള്ള ദ്വീപുസമൂഹങ്ങളാണ് ഇവ. ഹോയ് ആന്‍ ടൗണിലെ പ്രധാന ബോട്ട് ജെട്ടിയായ ക്യൂയ ദായി ജെട്ടിയില്‍ നിന്നുമാണ് ഇവിടേക്കുള്ള സ്പീഡ് ബോട്ടുകളും ഫെറിയും പുറപ്പെടുന്നത്.

സ്പീഡ് ബോട്ടുകള്‍ പൊതുവെ ചിലവേറിയതാണ്. ചിലവുകുറച്ചു യാത്ര ചെയ്യണമെങ്കില്‍ ദിവസവും രാവിലെ 8 മണിക്ക് പുറപ്പെടുന്ന ഫെറിയില്‍ തന്നെ വേണം. നാല് ഡോളര്‍ മുതല്‍ ഏഴു ഡോളര്‍ വരെ ആകും ചാര്‍ജ്. ടിക്കറ്റൊന്നും ഇല്ല. ഈ ഫെറിയില്‍ നിറയെ ദ്വീപിലേക്കുള്ള ചരക്കുകളും മറ്റും ആയിരിക്കും. ഫെറിയുടെ ടോപ്പില്‍ കുറച്ചു കസേരകള്‍ ഉണ്ടാകും. ഇല്ലെങ്കില്‍ നിലത്തിരിക്കേണ്ടി വരും. ഒന്നര മണിക്കൂറിലേറെ ഉണ്ട് ചാം ദ്വീപിലേക്കുള്ള യാത്ര. എപ്പോഴും പ്രഷുബ്ധമായ ചൈന സമുദ്രത്തിലൂടെ ഉള്ള ഈ യാത്ര കുറച്ചു റിസ്‌കി ആണെങ്കിലും ഒരു അനുഭവം തന്നെ ആയിരിക്കും. ആകെ ഒരു ഫെറി സര്‍വീസ് മാത്രമേ ഉള്ളൂ. 8 മണിക്ക് പുറപ്പെടുന്ന ഫെറി 11.30 നു തിരിച്ചു ഹോയ് ആനിലേക്കു വരും. എപ്പോഴും 30 മിനുട്ട്‌സ് നേരത്തെ എത്താന്‍ ശ്രദ്ധിക്കണം.

ചില സ്പീഡ്‌ബോട്ടുകാര്‍ വന്നു ബോട്ട് വേണോ എന്നൊക്കെ ചോദിക്കും. ചെലവേറിയതാണെന്നു മാത്രമല്ല ഇതിലൂടെ ഉള്ള യാത്ര കുറച്ച അധികം അപകടം പിടിച്ചതും കൂടി ആണ്. കാരണം തെക്കന്‍ ചൈനാ സമുദ്രത്തിന്റെ മൂഡ് പെട്ടെന്ന് മാറുന്നതാണ്. രൗദ്രഭാവം എടുക്കാന്‍ മിനുട്ടുകള്‍ മതി. ഫെറി എത്തിയാല്‍ ആദ്യം ദ്വീപുവാസികളെയും അവരുടെ ചരക്കുകളെയും കയറ്റിയിട്ടു മാത്രമേ നമ്മളെ പരിഗണിക്കുകയുള്ളൂ.

കേറിപ്പറ്റാന്‍ കഴിഞ്ഞാല്‍ പിന്നീടുള്ള യാത്ര ഒരു അനുഭവം തന്നെ ആയിരിക്കും. ശ്വാസം പിടിച്ചു യാത്ര ചെയ്യേണ്ട അവസ്ഥ. ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ ചാം ഐസ്ലന്‍ഡിലെ മനോഹരമായ മലകള്‍ കാണാന്‍ തുടങ്ങും. വെറും 2400 ജനങ്ങള്‍ വസിക്കുന്ന ഒരു ദ്വീപാണിത്.

ഇവിടെ ബീച്ചിനോട് ചേര്‍ന്ന് ടെന്റ് കെട്ടി പാട്ടും കുടിയും ഒക്കെ നടക്കും. വളരെ സുന്ദരമായ ബീച്ച് ആയതിനാല്‍ നീന്തല്‍ ഒരു ഹരം തന്നെ ആണിവിടെ. ഇതുകൂടാതെ മലകളിലേക്കു ഹൈക്കു ചെയ്യാനും സൈക്ലിംഗ് ചെയ്യാനും ഒക്കെ കഴിയും. ഏറ്റവും വലിയ ഒരു ആകര്‍ഷണം പാരാസെയ്‌ലിംഗ് ആണ്. പിന്നെ വാട്ടര്‍ സ്‌കൂട്ടര്‍, കുട്ടികള്‍ക്കുള്ള കളിക്കോപ്പുകള്‍ അങ്ങനെ പലതും ഉണ്ട്.രാവിലെ 10 മണി മുതല്‍ വൈകീട്ട് 4 വരെ കുറെ ആള്‍ക്കാര്‍ ഉണ്ടാകും ഈ ദ്വീപില്‍ . അതുകഴിഞ്ഞാല്‍ പ്രശാന്ത സുന്ദരമായ അന്തരീക്ഷം ആണ്. ചൈനക്കാര്‍ക്കും ഹോങ്കോങ്ങുകാര്‍ക്കും ഇവിടെ രാത്രി ചിലവഴിക്കാന്‍ അനുവാദമില്ല. പട്ടാളത്തിന്റെ സൂക്ഷ്മദൃഷ്ടിയില്‍ ആണ് ഇവിടെ കാര്യങ്ങള്‍.

ദ്വീപുവാസികള്‍ക്കു വിദേശികള്‍ വന്നാല്‍ വലിയ കാര്യം ആണ്. ഇവിടെ താമസിക്കാന്‍ ഹോട്ടലും ലോഡ്ജും ഒന്നും ഇല്ല. ഈയിടെയായി കുറെ വിദേശികള്‍ വരാന്‍ തുടങ്ങിയതോടെ ഇവിടത്തെ ലോക്കല്‍സ് ഹോംസ്‌റ്റേ മോഡല്‍ താമസം ഒരുക്കാറുണ്ട്. സത്യത്തില്‍ ഇതൊരു മനോഹരമായ ദ്വീപ് തന്നെ ആണ്. പേമാരിയും കൊടുങ്കാറ്റുമെല്ലാം നിരന്തരം വേട്ടയാടുന്ന വളരെ സുന്ദരമായ ഒരു ചെറിയ ദ്വീപ്. ഇവിടെ മലകളും സമുദ്ര തീരങ്ങളും ബുദ്ധക്ഷേത്രങ്ങളും നെല്‍പ്പാടങ്ങളും പിന്നെ കുറച്ചു നിഷ്‌കളങ്കരായ നല്ല മനുഷ്യരും എല്ലാം കൂടി സമാധാനത്തോടെ ജീവിക്കുന്ന ഒരു ദ്വീപ്. നാളെകളെ കുറിച്ച് ഒരുപാട് ഉല്‍ക്കണ്ഠകള്‍ ഉണ്ടെങ്കിലും ആരുടേയും മുഖത്തും അതിന്റെ ഒരു ലാഞ്ചനയും കാണാനില്ല. ചിരിയും കളിയും പാട്ടും കുടിയുമൊക്കെയായി ഇന്നത്തെ ദിവസം നന്നായി ആസ്വദിച്ചു ജീവിക്കുകയാണവര്‍.

മറ്റു നാടുകളെ അപേക്ഷിച്ചു ഇവിടെ പാരാസെയ്‌ലിംഗ് വളരെ വളരെ ചീപ്പ് ആണ്. ഇതുകൂടാതെ സ്‌നോര്‍ക്ലിങ്, ഡൈവിംഗ്, സ്‌ക്യൂബാ ഡൈവിംഗ്, ചെറിയ വട്ടവഞ്ചിയാത്രകള്‍ എന്നിവയും ഇവിടത്തെ ആകര്‍ഷണങ്ങളാണ്. 250 ഓളം വര്‍ഷങ്ങള്‍ പഴക്കമുള്ള ഹായ് ട്യുയോങ് പഗോഡ, യെന്‍ ടെംപിള്‍, ഓഷ്യന്‍ മ്യൂസിയം, ഓള്‍ഡ് വെല്‍, ടാന്‍ ഹിയേപ് മാര്‍ക്കറ്റ് എന്നിവ ഒക്കെ ഇവിടത്തെ വളരെ പ്രശസ്തമായ കാഴ്ചകളാണ്. വെറും 1300 ഹെക്ടര്‍ വിസ്തീര്‍ണ്ണമുള്ള ഈ ദ്വീപില്‍ 25% വനങ്ങളാണ്. ദ്വീപുകളിലെ മുഴുവന്‍ ജലസ്രോതസ്സുകളെ സംരക്ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് ഈ വനങ്ങളാണ്.

ഫോറസ്‌റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അനുമാനമനുസരിച്ച് ഇവിടത്തെ വനങ്ങള്‍ വളരെ നാച്യുറലും വളരെ നന്നായി സംരക്ഷിക്കപ്പെടേണ്ടതും ആണ്. ഇവിടത്തെ പ്രധാന നാച്ചുറല്‍ പ്രോഡക്റ്റ് സിക്‌സ് ലീഫ് ടീ ആണ്. ബ്ലഡ്ഡ് ഡീറ്റോക്‌സ് ചെയ്യാന്‍ വളരെ ഉപയോഗപ്രദമാണ് ഇത്. ലോകത്തിലെ ഏറ്റവും മികച്ച ബേര്‍ഡ്‌സ് നെസ്റ്റ് സൂപ് ഇവിടെ നിന്നാണ് ഉണ്ടാക്കുന്നത്. ജൂണ്‍ തൊട്ട് ഓഗസ്റ്റ് ആണ് ബെസ്‌ററ് സീസണ്‍. ഇതിനു പ്രധാന കാരണം സൂര്യപ്രകാശം വളരെ ക്ലിയറും സമുദ്രം അല്‍പം ശാന്തവും ആയിരിക്കുന്നതുകൊണ്ടാണ്. സെപ്റ്റംബര്‍ തൊട്ട് ഡിസംബര്‍ വരെ മഴക്കാലം ആയതിനാല്‍ ആ സമയത്ത് വളരെ പരിമിതമായി മാത്രമേ ഈ ദ്വീപുസന്ദര്‍ശനം സാധ്യമാകൂ. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ മി​ക​വി​ന്റെ കേ​ന്ദ്ര​ങ്ങ​ളാ​യി..  (35 minutes ago)

നവംബർ 14മുതൽ 23 വരെ ഖത്തറിലാണ് ടൂർണമെന്റ്. സീനിയർ തലത്തിലുള്ള ടീമിൽ  (1 hour ago)

75. 31 കോടി രൂപ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് അനുവദിച്ചതായി ധനമന്ത്രി ...  (1 hour ago)

പെൺകുട്ടി പ്രണയാഭ്യർഥന നിരസിച്ചതായിരുന്നു കൊലപാതകത്തിന് കാരണം....  (1 hour ago)

ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന വഴി തീവണ്ടിയിൽ ....  (2 hours ago)

തലച്ചോറിലെ രക്തസ്രാവത്തെത്തുടർന്ന് മസ്തിഷ്‌കമരണം...  (2 hours ago)

വാര്‍ഡ് സന്ദര്‍ശനത്തിനിടെ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ പോസ്റ്റിൽ ഇടിച്ച്...  (2 hours ago)

ബോംബ് നിർമ്മിച്ചത് ഇന്ത്യൻ സേനയ്ക്ക് വേണ്ടിയല്ല, CPM എന്ന കൊലയാളി പാർട്ടിക്ക് വേണ്ടിയാണ്; പാർട്ടി ബോംബ് നിർമ്മിക്കുന്നുണ്ട് എന്ന് അവർ തന്നെ സമ്മതിക്കുന്നു; ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (2 hours ago)

കുടുംബ പ്രശ്നങ്ങൾക്കിടെ കിണറ്റിൽ ചാടി 26കാരി; പിന്നാലെ രക്ഷിക്കാൻ ചാടി സഹോദരൻ; കിണറ്റിലെ അവസാന തൊടിയിൽ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച!!!!  (2 hours ago)

ഉറ്റ സൃഹൃത്തായ മുഖ്യമന്ത്രിയെ കാണാൻ ഗസ്റ്റ് ഹൗസിലെത്തി; സൗഹൃദ സംഭാക്ഷണം കഴിഞ്ഞ് മടക്കം; പിന്നാലെ കുഴഞ്ഞ് വീണ് മരിച്ച് 80കാരൻ  (3 hours ago)

സാമ്പത്തിക കാര്യങ്ങളിലും ഇടപെടലുകളിലും ജാഗ്രത പാലിക്കുന്നത് ഉചിതമായിരിക്കും, ദിവസഫലമിങ്ങനെ  (3 hours ago)

ഓഹരി വിപണിയിൽ ഇടിവ്...  (3 hours ago)

സ്കൂട്ടറിലെത്തിയയാൾ കാറിടിച്ച് മരിച്ചു....  (3 hours ago)

കാറിനുള്ളിൽ ഒരാൾ മരിച്ചനിലയിൽ...  (3 hours ago)

Malayali Vartha Recommends