സന്ദര്‍ശകരുടെ മനം കവരുന്ന പൂക്കളുമായി ഊട്ടിയിലെ സസ്യോദ്യാനം... സഞ്ചാരികളുടെ തിരക്കേറുന്നു...
സന്ദര്‍ശകരുടെ മനം കവരുന്ന പൂക്കളുമായി ഊട്ടിയിലെ സസ്യോദ്യാനം. ചെറിയ ചട്ടികളില്‍ നട്ടുവളര്‍ത്തിയ ടുലിപ് ചെടികള്‍. ഇവ പൂവണിഞ്ഞു വര്‍ണ്ണക്കാഴ്ചയാണ് ഒരുക്കിയിട്ടുള്ളത്. സസ്യോദ്യാനത്തിലെ ഗ്ലാസ് ഹൗസിലാണ് ഇവ പ്രദര്‍ശനത്തിനായി വെച്ചിരിക്കുന്നത്.
ഇത് കണ്ടാസ്വദിക്കാനായി സഞ്ചാരികള്‍ കൂടുതലായി എത്തുന്നുണ്ട്. പുഷ്പമേള മുന്നില്‍കണ്ട് ഹോര്‍ട്ടിക്കള്‍ച്ചര്‍ വിഭാഗം രണ്ട് മാസം മുമ്പേ നട്ടുവളര്‍ത്തിയതാണ്. കശ്മീരിലും ഡല്‍ഹിയിലും വ്യാപകമായി കണ്ടുവരുന്ന ടുലിപ് ചെടികള്‍ 2009 മുതലാണ് ഊട്ടിയില്‍ ഹോര്‍ട്ടിക്കള്‍ച്ചര്‍ വിഭാഗം നട്ടുവളര്‍ത്താന്‍ തുടങ്ങിയത്.
ഇപ്പോള്‍ വിവിധ വര്‍ണ്ണങ്ങളിലുള്ള ടുലിപ് ചെടികളുണ്ട്. മേയ് മാസത്തില്‍ നടക്കാനിരിക്കുന്ന പുഷ്പ്പമേളയില്‍ പല വര്‍ണ്ണത്തിലുള്ള 200 ഓളം ടുലിപ് ചെടികള്‍ ഉണ്ടായിരിക്കും.
ഹോളണ്ടുകാരുടെ പ്രിയപ്പെട്ട പുഷ്പമാണ് ടുലിപ്. പിന്നീട് അമേരിക്കയിലും യൂറോപ്പിലും വാണിജ്യ ആവശ്യങ്ങള്‍ക്കായി ഇവയെ നട്ടുവളര്‍ത്തി. ഒറ്റത്തണ്ടില്‍ വിരിയുന്ന പൂക്കളാണ് ടുലിപ്. ഇവയില്‍ ഏറെയും 30 സെ. മീറ്റര്‍ വരെ ഉയരമുള്ളവവയാണ്. ചിലത് 75 സെ. മീറ്റര്‍ വരെ ഉയരമുണ്ടായേക്കും. ഈ വര്‍ണകാഴ്ച കാണാനായി നിരവധി പേരാണ് ദിനം പ്രതി എത്തിക്കൊണ്ടിരിക്കുന്നത്.
"
https://www.facebook.com/Malayalivartha