എങ്ങനെയാ ചോലെ ബട്ടൂരെ ഉണ്ടാകുന്നെ ചോദ്യവുമായി രാഹുൽ ഗാന്ധി.....നിമിഷ നേരം കൊണ്ട് അതും പഠിച്ചു....സഹോദരി പ്രിയങ്കയുടെ ഇഷ്ട വിഭവം പാചകം ചെയ്യാൻ പഠിച്ചിരിക്കുകയാണ് രാഹുൽ ഗാന്ധി....

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയുടെ തിരക്കിലാണ്. ഇതിനിടയിൽ സഹോദരി പ്രിയങ്കയുടെ ഇഷ്ട വിഭവം പാചകം ചെയ്യാൻ പഠിച്ചിരിക്കുകയാണ് അദ്ദേഹമിപ്പോൾ. ചോലെ ബട്ടൂരെയാണ് പ്രിയങ്ക ഗാന്ധിയുടെ പ്രിയപ്പെട്ട ഭക്ഷണം.
ഹരിയാനയിലെ പാവ്ഡയിലുള്ള ദീപ്ചന്ദിന്റെ വീട്ടിലെത്തിയാണ് രാഹുൽ പാചകം പഠിച്ചത്. നവംബർ പതിനെട്ടിന് ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ ദീപ്ചന്ദ് എത്തിയിരുന്നു. അദ്ദേഹം മികച്ച പാചകക്കാരനാണെന്ന് മനസിലാക്കിയ രാഹുൽ, പാചകം പഠിക്കാൻ താൻ വീട്ടിലേക്ക് വരുമെന്ന് അന്ന് പറഞ്ഞിരുന്നു.
യാത്ര ഹരിയാനയിലെത്തിയപ്പോൾ രാഹുൽ ഗാന്ധി ദീപ്ചന്ദിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. പ്രിയങ്കയ്ക്ക് ചോലെ ബട്ടൂരെ ഇഷ്ടമായതിനാലാണ് ലോകത്തെ ഏറ്റവും മികച്ച ചോലെ ബട്ടൂരെ പാചകക്കാരനിൽ നിന്ന് അത് പഠിക്കാനെത്തിയതെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു.
1989 മിസൈൽ റജിമെന്റിലെ നായിക്കായിരുന്ന ദീപ്ചന്ദിന് കാർഗിൽ യുദ്ധത്തിൽ പരിക്കേറ്റിരുന്നു . മുറിവേറ്റ സൈനികരെ വേണ്ടപോലെ പരിഗണിക്കുന്നില്ലെന്ന പരാതിയും അദ്ദേഹം രാഹുൽ ഗാന്ധിയോട് പങ്കുവച്ചു.
https://www.facebook.com/Malayalivartha