Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

നഗ്നത കാണാവുന്ന കണ്ണടകൾ വിൽപനയ്ക്ക്: വ്യവസായികളെ വീഴ്ത്താൻ ഇരുട്ട് മുറിയിൽ മോഡലുകളെ നഗ്നരായി നിർത്തും: മാറ്റമില്ലെന്ന് കണ്ടാൽ ശരിയാക്കാനെന്ന വ്യാജേന കയ്യിൽ വാങ്ങി നിലത്തിട്ട് പൊട്ടിക്കും:- ചോദിക്കുന്നത് കോടികൾ:- മലയാളികളടക്കം അറസ്റ്റിൽ

09 MAY 2023 02:58 PM IST
മലയാളി വാര്‍ത്ത

മലയാളികള്‍ ഉള്‍പ്പെടുന്ന നാലംഗ സംഘം തട്ടിപ്പ് കേസിൽ അറസ്റ്റിൽ. നഗ്നത കാണാവുന്ന കണ്ണടകൾ വിൽപനയ്ക്ക് എന്ന പേരിലായിരുന്നു സംഘം തട്ടിപ്പ് നടത്തിയത്. ലക്ഷങ്ങളായിരുന്നു കണ്ണടയ്ക്കായി തട്ടിയത്. തൃശൂർ സ്വദേശിയായ ഗുബൈബ്, വൈക്കം സ്വദേശി ജിത്തു, മലപ്പുറം സ്വദേശി ഇർഷാദ്, ബെംഗളൂരു സ്വദേശിയായ സൂര്യ എന്നിവരാണ് കോയമ്പേടുള്ള ലോഡ്ജില്‍ നിന്നും പോലീസ് പിടിയിലായത്. നഗ്നത കാണാനാകുന്ന എക്സ്റേ കണ്ണടകൾ വിൽപ്പനയ്‌ക്കുണ്ടെന്ന പേരിൽ ഇവർ സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നൽകി.

ഒരു കോടി രൂപ വിലയുള്ള കണ്ണട, അഞ്ചോ പത്തോ ലക്ഷം രൂപ നൽകി ഓർഡർ ചെയ്യാമെന്നാണ് പരസ്യത്തിൽ പറഞ്ഞിരുന്നത്. ഇതിനു തയാറാകുന്ന ആളുകളെ ഇവർ താമസിക്കുന്ന ഹോട്ടലിലേക്കു വിളിച്ചുവരുത്തും. പരീക്ഷിക്കാനായി ഒരു കണ്ണട നൽകും. എന്നാൽ വലിയ മാറ്റമൊന്നും ഉണ്ടാകില്ല. പിന്നീട് കണ്ണട തിരിച്ചുവാങ്ങി നന്നാക്കുന്നുവെന്ന വ്യാജേന നിലത്തിട്ടു പൊട്ടിക്കും. തുടർന്ന് കണ്ണടയുടെ വിലയായിട്ടുള്ള ഒരു കോടി രൂപ ആവശ്യപ്പെടും. നൽകാൻ വിസമ്മതിക്കുന്നതോടെ പൊലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തും. ഇവരുടെ കൂട്ടത്തിൽ രണ്ടു പേർ പൊലീസ് വേഷം ധരിച്ച് തോക്കുമായി പുറത്തു കാത്തുനിൽക്കുന്നുണ്ടാകും. തുടർന്ന് ഇവർ റൂമിലേക്കു കടന്നുവരും. പണം നൽകി നഗ്നത കാണാൻ തയാറായ ആളുകളെ ഇവർ കണക്കിനു പരിഹസിക്കും.

ഒടുവിൽ ഇവർ പണം നൽകി മുങ്ങുകയാണ് പതിവ്. മാനഹാനി ഭയന്ന് ഇരകൾ പൊലീസിൽ പരാതിപ്പെടില്ലെന്ന ആത്മവിശ്വാസത്തിലാണ് ഇവർ തുടർച്ചയായി തട്ടിപ്പുകൾ നടത്തിയിരുന്നത്. പണം തട്ടിയതുമായി ബന്ധപ്പെട്ട് കോയമ്പേട് പൊലീസിനു ലഭിച്ച പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിക്കുന്നത്. നാലംഗ സംഘം തോക്കു ചൂണ്ടി തന്റെ കയ്യിൽനിന്ന് ആറു ലക്ഷം രൂപ കവർന്നുവെന്നായിരുന്നു ചെന്നൈ സ്വദേശിയുടെ പരാതി.

തുടർന്ന് ചില സൂചനകളുടെ അടിസ്ഥാനത്തിൽ ഈ നാലംഗ സംഘം താമസിക്കുന്ന കോയമ്പേട് ബസ് സ്റ്റാൻഡ് പരിസരത്തെ ലോഡ‍്ജിലെത്തി പൊലീസ് പരിശോധന നടത്തി. ഇവരിൽനിന്ന് കൈത്തോക്ക്, വിലങ്ങുകൾ, നാണയങ്ങൾ, കണ്ണട ഉൾപ്പെടെ നിരവധി സാമഗ്രികൾ പിടികൂടി. പിന്നീട് ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് അസാധാരണ തട്ടിപ്പിന്റെ വിവരം പുറത്തുവരുന്നത്. ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ചെന്നൈയിൽവച്ച് അറസ്റ്റിലാകുന്നത്. സമ്പന്നരായ ബിസിനസുകാരെ ലക്ഷ്യമിട്ട് സംഘം കണ്ണടകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്നതിന്റെ വീഡിയോകൾ കാണിക്കുകയും അവയെ പരീക്ഷിക്കാൻ രഹസ്യ സ്ഥലത്തേക്ക് കൊണ്ടുപോകുകയും ചെയ്തിരുന്നതായി പോലീസ് പറയുന്നു.

ആവശ്യക്കാർക്ക് കണ്ണട ധരിക്കാൻ അനുവാദമുള്ള ഇരുട്ട് മുറിയിൽ നഗ്നരായി പോസ് ചെയ്യാൻ മോഡലുകളെ ബാംഗ്ലൂരിൽ നിന്ന് എത്തിച്ചതായും വിവരമുണ്ട്. ഇത് പോലീസ് അന്വേഷിക്കുന്നുണ്ട്. സംഘം നഗരത്തിലെ വ്യവസായികൾക്ക് ഐശ്വര്യം കൊണ്ടുവരുന്ന 'റൈസ് പുള്ളിംഗ്' പാത്രം വിറ്റ് കബളിപ്പിക്കാൻ പദ്ധതിയിട്ടിരുന്നതായും പോലീസ് പറഞ്ഞു. കപ്പൽ ചെമ്പും ഇറിഡിയവും കൊണ്ടുണ്ടാക്കിയതാണെന്നും ഇടിമിന്നലേറ്റതിനാൽ പ്രത്യേക ശക്തിയുണ്ടെന്നും തട്ടിപ്പുകാർ അവകാശപ്പെട്ടതായി പോലീസ് പറഞ്ഞു. കച്ചവടക്കാരുടെ അന്ധവിശ്വാസം മുതലെടുക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം.

ഒരു വ്യവസായിയുടെ പരാതിയിൽ പോലീസ് ഹോട്ടലിൽ റെയ്ഡ് ചെയ്താണ് ഇവരെ അറസ്റ്റ് ചെയ്തത്. പുരാവസ്തുക്കൾ വിൽക്കുമെന്ന് പറഞ്ഞ് സൂര്യ അഞ്ച് ലക്ഷം രൂപ തട്ടിയിരുന്നു. സൂര്യ നഗരത്തിൽ തിരിച്ചെത്തിയതായി വ്യാപാരി മനസ്സിലാക്കുകയും, പണം തിരികെത്തരാൻ ആവശ്യപ്പെടുകയും ചെയ്തു. സൂര്യയും കൂട്ടാളികളും വ്യാജ തോക്ക് ചൂണ്ടി ഇയാളെ ഭീഷണിപ്പെടുത്തിയതായി പോലീസ് പറയുന്നു. ഇയാളുടെ പരാതിയിൽ പ്രതികളെ പിടികൂടിയ അന്വേഷണസംഘം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (42 minutes ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (1 hour ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (3 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (3 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (4 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (4 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (4 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (4 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (5 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (7 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (8 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (8 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (8 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (9 hours ago)

Malayali Vartha Recommends