ലളിതമായ മാര്‍ഗങ്ങളിലൂടെ ദഹനക്കേട് മാറ്റാം
പലരേയും അലട്ടുന്ന പ്രശ്‌നമാണ് ദഹനക്കേട്. എപ്പോഴും വയറ് നിറഞ്ഞിരിക്കുകയാണെന്ന തോന്നല്‍ നമ്മളില്‍ അസ്വസ്ഥതയുണ്ടാക്കും. അജീര്‍ണ്ണം എന്നും അറിയപ്പെടുന്ന ഇത് വയറ്റിലെ ദഹന നീര് സ്രവിക്കുന്നതിലെ പ്രശ്‌നം മൂലം ഉണ്ടാകുന്നതാണ്. യാത്രയ്ക്കിടയിലും ആഘോഷവേളകളിലും ഇത് നമ്മെ ഏറെ ബുദ്ധിമുട്ടിക്കാറുണ്ട്.
ജീരക വെള്ളം കുടിക്കുന്നത് ദഹനക്കേട് മാറാന്‍ നല്ലതാണ്. വയറെരിച്ചില്‍ മാറ്റാന്‍ ഇതിന് കഴിവുണ്ട്. ഏലയ്ക്ക കഴിക്കുന്നതും ഗുണം ചെയ്യും. ദഹനം മെച്ചപ്പെടുത്താന്‍ ഏലയ്ക്കയ്ക്ക് പ്രത്യേക വൈഭവം തന്നെയുണ്ട്.
ദഹനരസം വേഗത്തില്‍ ഉത്പാദിപ്പിക്കാന്‍ വെളുത്തുളളിക്ക് കഴിയുമെന്നതിനാല്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ വെളുത്തുളളി ഉപയോഗിക്കുന്നത് നല്ലതാണ്. ദഹനസംബന്ധമായ രോഗങ്ങള്‍ക്ക ഇഞ്ചിയും അത്യുത്തമമാണ്.
https://www.facebook.com/Malayalivartha