റഷ്യയെ ചെറുക്കാന്‍ ഉക്രയിന് സൈന്യത്തിന്റെ സുന്ദരിപ്പട; സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു...!
റഷ്യന്‍ സൈന്യത്തിന്റെ ആക്രമണത്തെ ചെറുക്കാന്‍ ഉക്രയിന് അതിര്‍ത്തി കാവല്‍ ജോലിക്കായി സുന്ദരികള്‍. ഉക്രയിന്റെ പ്രതിസന്ധി ഉയര്‍ന്നിരിക്കുന്ന കിഴക്കന്‍ മേഖലയില്‍ സൈന്യത്തിലെ ആണ്പെരുമയോട് തോള് ചേര്‍ന്ന് നില്ക്കുന്ന ഈ സുന്ദരികളുടെ ചിത്രം വൈറലായി മാറിയിരിക്കുകയാണ്. തോക്കുകളും മെഷീന് ഗണ്ണുകളും പിടിച്ചു നില്ക്കുന്ന സുന്ദരികളുടെ ദൃശ്യം ഉക്രയിന് സൈന്യത്തിന്റെ തയ്യാറെടുപ്പ് വ്യക്തമാക്കുന്നുണ്ട്.
ഹെല്‍മറ്റും ബുള്ളറ്റ്പ്രൂഫ് ചട്ടയുമിട്ട് ഹെല്‍മറ്റ് ധരിച്ച് തോക്കും പിടിച്ചു നില്ക്കുന്നതും, സൈനിക വേഷത്തില്‍ കാട്ടില്‍ പെട്രോളിംഗ് നടത്തുന്നതിനിടയില്‍ ക്യാമറയിലേക്ക് തിരിഞ്ഞു നോക്കുന്ന സുന്ദരിയുടേതുമാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഈ ചിത്രങ്ങള്‍ വന്‍ ഹിറ്റായിരിക്കുകയാണ്.
എല്ലാവരുടേയും ചുണ്ടില്‍ നേരിയ പുഞ്ചിരിയുമുണ്ട്. റഷ്യയുടെ ക്രിമിയന്‍ കടന്നു കയറ്റത്തിന് പിന്നാലെ റഷ്യന്‍ അനുകൂല സംഘടനകളുടെ കടന്നു കയറ്റത്തെയാണ് കിഴക്കന്‍ മേഖലയില്‍ ഇവര്‍ ചെറുക്കുന്നത്. തങ്ങളുടെ വ്യോമ സംവിധാനങ്ങളെയും നാവിക സംവിധാനങ്ങളെയും ഈ മേഖല ലക്ഷ്യമാക്കി അയച്ച് റഷ്യ ഉക്രെയിന് സൃഷ്ടിക്കുന്നത് കനത്ത ഭീഷണിയാണ്.
https://www.facebook.com/Malayalivartha