സിറിയയിലെ അല്‍ ബാബിലുണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ 45 പേര് കൊല്ലപ്പെട്ടു
സിറിയയിലെ വിമത സ്വാധീന പ്രദേശമായ അല്‍ ബാബിലുണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ 45 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വടക്ക് പടിഞ്ഞാറന്‍ അല്‍ബാബിലെ സൈനിക ചെക്പോയിന്റില് വിമത സേനകളിലൊന്നായ ഫ്രീ സിറിയന്‍ ആര്‍മിയെ ലക്ഷ്യമാക്കി ഐ.എസ് തീവ്രവാദികളാണ് സ്ഫോടനം നടത്തിയത്.
ഐ.എസ് നിയന്ത്രണത്തിലായിരുന്ന അല്‍ബാബ് തുര്‍ക്കി സൈന്യവും സഖ്യകക്ഷികളായ സിറിയന്‍ വിമതരും പിടിച്ചെടുത്തതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. തുര്‍ക്കി അതിര്‍ത്തിയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയാണ് അല്‍ബാബ്.
പട്ടണത്തിന്റെ പ്രധാനഭാഗങ്ങള്‍ കൈയടക്കാന്‍ വിമതര്ക്കായെങ്കിലും പ്രാന്തപ്രദേശത്ത് ഐ.എസിന്റെ സാന്നിധ്യം ഇപ്പോഴുമുണ്ട്. കഴിഞ്ഞ ഓഗസ്റ്റിലാണ് ഐ.എസിനെ തുരത്തുന്നതിനായി തുര്‍ക്കി സിറിയന്‍ നഗരത്തിലേക്ക് സൈന്യത്തെ അയച്ചത്.
https://www.facebook.com/Malayalivartha