" വെളുത്തു മെലിഞ്ഞ സുന്ദരന്മാരെ ആവശ്യമുണ്ട്, കേരളത്തിന് പുറത്തു പഠിച്ചു വളർന്ന മലയാളിയുടെ എടുപ്പും നടപ്പും വർത്തമാനവും" ; ഫ്രൈഡേ ഫിലിംസിന്റെ ഫേസ്ബുക്ക് പോസ്റ്റിനു നേരെ വിമർശനങ്ങൾ ഇരമ്പുന്നു
" വെളുത്തു മെലിഞ്ഞ സുന്ദരന്മാരെ ആവശ്യമുണ്ട്, കേരളത്തിന് പുറത്തു പഠിച്ചു വളർന്ന മലയാളിയുടെ എടുപ്പും നടപ്പും വർത്തമാനവും" ഫ്രൈഡേ ഫിലിംസിന്റെ പുതിയ ചിത്രത്തിലേക്ക് നായകനെത്തേടിയുള്ള ഫേസ്ബുക്ക് പോസ്റ്റാണിത്. ഇത്തരത്തിലൊരു പോസ്റ്റിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളിൽ ഒന്നടങ്കം വിമർശനങ്ങൾ ഉയരുകയാണ്.
സമൂഹത്തില്‍ നിലനില്‍ക്കുന്ന വര്‍ണ്ണവിവേചനത്തിന്റെയും സവര്‍ണ്ണതയുടേയും പ്രതിഫലനമാണ് ഈ പോസ്റ്റില്‍ കാണുന്നതെന്നാണ് ആളുകളുടെ അഭിപ്രായം.
ഇത്തരത്തിലൊരു വിവേചനപരമായ പോസ്റ്റ് ഇട്ടതിന് വിജയ് ബാബുവിനെതിരെയും വിമര്‍ശനങ്ങൾ ഉയരുന്നുണ്ട്. ഫ്രൈഡേ ഫിലിം ഹൗസ് പോലുള്ള ഒരു വലിയ നിര്‍മ്മാണ കമ്പനി നിറത്തിന്റെ പേരില്‍ വിവേചനം കാണിക്കുന്നത് ഏറെ അപലപനീയമാണെന്നും വിമര്‍ശനങ്ങളുയരുന്നുണ്ട്.
നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവാണ് ഫ്രൈഡേ ഫിലിം ഹൗസിന്റെ ഉടമസ്ഥന്. നടി സാന്ദ്രാ തോമസിനൊപ്പമാണ് വിജയ് ബാബു ഫ്രൈഡേ ഫിലിം ഹൗസ് സ്ഥാപിച്ചത്. പിന്നീട് സാന്ദ്രയും വിജയ് ബാബുവും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാവുകയും ഇരുവരും വേര്‍പിരിയുകയും ചെയ്തു. ഇപ്പോൾ ഫ്രൈഡേ ഫിലിം ഹൗസിന്റെ ഓഹരികളെല്ലാം വിജയ് ബാബുവിന്റെ മാത്രം ഉടമസ്ഥതയിലാണ്.
https://www.facebook.com/Malayalivartha