കേരളത്തിൽ ഇപ്പോൾ നടക്കുന്ന കാര്യം മനസ്സിലാക്കണമെങ്കിൽ ബൈബിളിലെ സങ്കീർത്തനം വായിക്കണം ; അഞ്ചലില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരണവുമായി ഗണേഷ് കുമാര്‍ നിയമസഭയില്‍
അഞ്ചലില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ എംഎല്‍എ ഗണേഷ് കുമാര്‍ പ്രതികരണവുമായി നിയമസഭയില്‍. നിരപരാധിത്വം തെളിയാക്കപ്പെടുമെന്നും സത്യം തെളിയിക്കുമ്പോള്‍ ആരോപണം ഉന്നയിച്ചവര്‍ അത് തിരുത്തണമെന്നും ഗണേഷ് സഭയില്‍. ഒപ്പം സര്‍ക്കാരിനെ കരിവാരിതേയ്ക്കാനുള്ള ശ്രമമാണിതെന്നും ഗണേഷ് വ്യക്തമാക്കി.
എൽ ഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം തന്നെ കരിവാരിത്തേക്കാൻ ചില മാധ്യമങ്ങൾ മനപ്പൂർവം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ഇന്നു ഞാൻ നാളെ നീ എന്ന കാര്യം പ്രതിപക്ഷത്തുള്ളവർ മനസ്സിലാക്കണം. കേരളത്തിൽ ഇപ്പോൾ നടക്കുന്ന കാര്യം മനസ്സിലാക്കണമെങ്കിൽ ബൈബിളിലെ സങ്കീർത്തനം വായിക്കണമെന്നും ഗണേഷ് കുമാർ പറഞ്ഞു.
https://www.facebook.com/Malayalivartha