ഫെയ്സ്ബുക്ക് പ്രൊഫൈലിലെ സന്ദര്‍ശകരെ അറിയാന്‍ എളുപ്പ മാര്‍ഗ്ഗം
നിങ്ങളുടെ ഫെയ്സ്ബുക്ക് പ്രൊഫൈലോ അല്ലെങ്കില്‍ നിങ്ങള്‍ അവസാനമിട്ട ചിത്രമോ ആരോക്കെ നോക്കി എന്ന് അറിയാന്‍ ആഗ്രഹമുണ്ടോ? ഇത് അറിയാന്‍ ഈ വിദ്യ നിങ്ങളെ സഹായിക്കും.
1. ആദ്യം നിങ്ങളുടെ ഫെയ്സ്ബുക്ക് ലോഗിന്‍ ചെയ്യുക.
2. ഇനി നിങ്ങളുടെ ടൈം ലൈനില്‍ എവിടെയെങ്കിലും മൗസ് കൊണ്ട് വന്ന് 'റെറ്റ് ക്ലിക്ക് (right click)' ചെയ്യുക. അപ്പോള്‍ ലഭിക്കുന്ന ബോക്സില്‍ നിന്നും ''വ്യൂ പേജ് സോഴ്സ്'' ('view page source') ക്ലിക്ക് ചെയ്യുക.
3. അപ്പോള്‍ നിറയെ കോഡുകള്‍ ഉള്ള ഒരു പേജ് തുറന്ന് വരും. നിറയെ കോഡ് കണ്ട് ആശയക്കുഴപ്പത്തിലാവേണ്ട കാര്യമില്ല.
4. അടുത്തതായി 'cntl f' അമര്‍ത്തുക. അപ്പോള്‍ ലഭിക്കുന്ന ബോക്സില്‍ 'initialfriendschatlist' എന്ന് സെര്‍ച്ച് ചെയ്യുക.
5. അപ്പോള്‍ 'initialfriendschatlist' എന്നതിന് ശേഷം കുറേ നമ്പരുകള്‍ കാണാം.
6. നിങ്ങളുടെ ടൈം ലൈനില്‍ സന്ദര്‍ശിച്ച ആളുകളുടെ ഐഡി( ID) ആണ് ഇത്.
7. ഇനി ആദ്യം കാണുന്ന നമ്പര്‍ കോപ്പി ചെയ്ത് facebook.com' ശേഷം '' /(slash)' ഇട്ട് ഐഡി പേസ്റ്റ് ചെയ്യുക ''enter ബട്ടന്''' അമര്‍ത്തി നോക്കൂ. അപ്പോള്‍ ആ കോഡിന് പകരം നിങ്ങളുടെ പ്രൊഫൈല്‍ പോജ് നോക്കിയ ആളുടെ പേര് ലഭിക്കും. അങ്ങനെ ഒരോ നമ്പറും നോക്കൂ. അവരൊക്കെയാണ് നിങ്ങളുടെ പ്രൊഫൈല്‍ നോക്കുന്നവര്‍ എന്ന് അറിയാന്‍ സാധിക്കും.
8. ഒരു കാര്യം ഓര്‍ക്കുക. ആദ്യത്തെ ഐഡികള്‍ നിങ്ങളുടെ പ്രൊഫൈല്‍ ഏറ്റവും കൂടുതല്‍ നോക്കിയവരുടെയും അവസാന ഐഡികള്‍ ഏറ്റവും കുറവ് നോക്കിയവരുടെയും ആണ്.
മോസില്ല ബ്രൗസറില്‍ കൂടി ഈ ടെക്നിക് ചെയ്യാന്‍ കഴിയില്ല. പകരം ഗൂഗിള്‍ ക്രോം വഴി മേല്‍ പറഞ്ഞ ടെക്നിക് ചെയ്താല്‍ വിവരങ്ങള്‍ കിട്ടാന്‍ എളുപ്പമാണ്.
https://www.facebook.com/Malayalivartha