Widgets Magazine
28
Sep / 2023
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒക്ടോബർ 14-ന് നടക്കാനിരിക്കുന്ന വലയ സൂര്യഗ്രഹണം...റിംഗ് ഓഫ് ഫയർ അഥവാ അഗ്നി വലയം പോലെ ദൃശ്യമാകുന്ന ഗ്രഹണത്തെ കുറിച്ചറിയാം...സൂര്യനെ ഭാഗീകമായി ചന്ദ്രൻ മറയ്‌ക്കുമ്പോഴുള്ള ദൃശ്യം വിവിധ ഭാഗങ്ങളിൽ ദൃശ്യമാകും....


2026-ഓടെ ദുബായിൽ പറക്കും ടാക്സികൾ സജീവമാകും.... ഇതോടെ പറക്കും ടാക്സികൾ സമ്പൂർണ പ്രവർത്തന, ക്ഷമമാകുന്ന ലോകത്തിലെ ആദ്യ ന​ഗരമായി ദുബായ് മാറും...എയർ ടാക്സികൾക്ക് മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയുണ്ടാകുമെന്നും, പരമാവധി റേഞ്ച് 241 കിലോമീറ്ററാണെന്നും റിപ്പോർട്ട്...


കരുവന്നൂർ തട്ടിപ്പ്... ഇ ഡി പിടിമുറുക്കിയതോടെ ബാങ്കിന്റെ പ്രവർത്തനം എല്ലാം അവതാളത്തിൽ... നിക്ഷേപകർക്ക് പണം തിരികെക്കിട്ടിയില്ല എന്ന് പറയുന്നത് വിവരക്കേടാണെന്ന് മന്ത്രി വി.എന്‍ വാസവന്‍....ബാങ്കിലെ ആധാരങ്ങൾ എല്ലാം ഇ.ഡി. കൊണ്ടു പോയതുകൊണ്ടാണ് പണം തിരികെ നൽകാൻ കാലതാമസം വരുമെന്ന് മന്ത്രി...


ട്രോളി ബാഗിനുള്ളിലെ മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാനാവാതെ കർണാടക പൊലീസ്:- കണ്ണവം സ്വദേശിനിയെ കാമുകനൊപ്പം കണ്ടെത്തി...

വയല്‍ രൂപമാറ്റം വരുത്താതെ സംരക്ഷിക്കുന്നവര്‍ക്ക് ഇനി 'റോയല്‍റ്റി'

23 MAY 2020 06:47 AM IST
മലയാളി വാര്‍ത്ത

More Stories...

കായകൾ ചുവന്ന് പഴുത്തു തുടങ്ങി... കഴിഞ്ഞകാല വഴിയോരക്കച്ചവടത്തിലെ ലാഭത്തിന്റെ ഓർമ്മയിൽ റമ്പൂട്ടാൻ... വിപണനത്തിന് തയ്യാറെടുക്കുകയാണ് മേഖലയിലെ കർഷകർ... നിറം മാറിയ പഴം പക്ഷികളും അണ്ണാനും കൊത്താതെ സംരക്ഷിക്കുകയാണ് കർഷകരുടെ മുഖ്യദൗത്യം....

പോഷകപ്രാധാന്യവും വിപണിപ്രിയവും ഏറെയുള്ള ഇലവർഗ വിളയാണ് ചീര.....ചുവന്ന ഇനങ്ങൾക്കാണ് ഏറ്റവും പ്രിയം. എന്നാൽ ഇലപ്പുള്ളി രോഗം ചീരയുടെ മൂല്യം കുറയ്ക്കുന്നു.... ഇത് ബാധിച്ച ഇലകൾ വികൃതവും അനാകർഷകവുമാകുന്നു.... പരിഹാരം ഉണ്ട്

വീട്ടിൽ കഞ്ഞിവെള്ളം ഉണ്ടോ എങ്കിൽ ചെടികളിലെ ഈ രോഗത്തിന് ഇനി വേറെ ഒന്നും വേണ്ട..! അടുക്കള തോട്ടം ഉള്ളവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക..!

 ഇനി ഹോര്‍ട്ടികോര്‍പ്പിന് പച്ചക്കറി വില്‍ക്കില്ലെന്ന നിലപാടുമായി ഇടുക്കി വട്ടവടയിലെ കര്‍ഷകര്‍....

സംസ്ഥാന ബജറ്റില്‍ നാളികേര വികസനത്തിനായി 68.95 കോടി രൂപ വകയിരുത്തി.... തേങ്ങയുടെ താങ്ങുവില 34 രൂപയാക്കി... 32 രൂപയില്‍ നിന്നാണ് 34 രൂപയാക്കി ഉയര്‍ത്തിയത്...

പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കി വയല്‍ രൂപമാറ്റം വരുത്താതെ സംരക്ഷിക്കുന്നവര്‍ക്കു പാരിതോഷികമായി വര്‍ഷത്തില്‍ നിശ്ചിത തുക റോയല്‍റ്റി ലഭിക്കും. കൃഷിചെയ്താലും ഇല്ലെങ്കിലും വയല്‍ നിലനിര്‍ത്തുന്നവര്‍ക്കാണ് ഈ സഹായം. റോയല്‍റ്റി നല്‍കാന്‍ 40 കോടി രൂപ അനുവദിച്ചു. ഏഷ്യയില്‍ ആദ്യമാണ് ഇത്തരമൊരു സംരംഭം.

കുറഞ്ഞ സ്ഥലമുള്ളവര്‍ക്ക് ആനുപാതികമായ തുക കിട്ടും. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കെ. കൃഷ്ണന്‍കുട്ടി എംഎല്‍എയുടെ നേതൃത്വത്തില്‍ തയാറാക്കിയ കാര്‍ഷിക വികസന നയത്തിലാണ് ഈ റോയല്‍റ്റി എന്ന നിര്‍ദേശം ആദ്യം അവതരിപ്പിച്ചത്. വയല്‍ നിലനിര്‍ത്തുന്നവര്‍ പരിസ്ഥിതിക്കു നല്‍കുന്ന സംഭാവന വിലമതിക്കാനാകില്ലെന്നാണ് വിലയിരുത്തല്‍.

കൃഷിഭവന്‍ അടിസ്ഥാനമാക്കിയുളള കണക്കനുസരിച്ച് സംസ്ഥാനത്ത് 2 ലക്ഷം ഹെക്ടര്‍ വയലിന്റെ ഉടമകള്‍ക്കു റോയല്‍റ്റി ലഭിക്കും. ഒരു ഹെക്ടറിന് 2000 രൂപ നല്‍കുമെന്ന് കൃഷിവകുപ്പ് ഡയറക്ടര്‍ പറഞ്ഞു.

പ്രശസ്തമായ സാലിം അലി ഫൗണ്ടേഷന്റെ വയല്‍ സംരക്ഷണ റോയല്‍റ്റി നിര്‍ദേശം കണക്കിലെടുത്താണ് സര്‍ക്കാര്‍ നടപടി. ഹെക്ടറിന് 1000 രൂപ മതിയെന്നായിരുന്നു ധനവകുപ്പിന്റെ നിലപാട്. ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണെങ്കിലും തുകയും ഭൂപരിധിയും ഇപ്പോഴാണ് നിശ്ചയിക്കുന്നത്.

കുളങ്ങള്‍, തണ്ണീര്‍ത്തടങ്ങള്‍, ചതുപ്പ്, കണ്ടല്‍ക്കാടുകള്‍ എന്നിവ സംരക്ഷിക്കുന്നവര്‍ക്കും നയത്തില്‍ ആനുകൂല്യം നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും വയല്‍കര്‍ഷകര്‍ക്കാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. വയല്‍ പാട്ടത്തിനു കൊടുത്താലും ഉടമക്ക് പാരിതോഷികം ലഭിക്കും.

ഒരു സെന്റ് വയലിന്റെ പരിസ്ഥിതി മൂല്യം ലോകപ്രശസ്തമായ നേചര്‍ മാഗസിന്റെ പഠനമനുസരിച്ച് ശരാശരി 39,200 രൂപയാണ്. വയല്‍ നിലനില്‍ക്കുന്നതിലൂടെ ജലവിതാനം നിലനിര്‍ത്തല്‍, വേനലിന്റെ ആഘാതം കുറക്കല്‍, ജൈവവൈവിധ്യ സംരക്ഷണം, വെള്ളത്തിന്റെ ഗുണനിലവാരം നിലനിര്‍ത്തല്‍, പ്രളയം തടയല്‍ തുടങ്ങി 24 ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് മൂല്യനിര്‍ണയം. പദ്ധതി മാതൃകയാണെങ്കിലും തുക തീരെ കുറവാണെന്നാണ് പരിസ്ഥിതി,സാമ്പത്തിക വിദഗ്ധരുടെ വിലിരുത്തല്‍. മൊത്തം മൂല്യത്തിന്റെ 15 % തുകയെങ്കിലും നല്‍കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എം വി ഗോവിന്ദൻ നൽകിയ ക്രിമിനൽ മാനനഷ്‌ടക്കേസിൽ സ്വപ്ന സുരേഷിനും വിജേഷ്‌ പിള്ളയ്‌ക്കും സമൻസ്‌  (38 minutes ago)

സി പി എം വന്‍മരങ്ങള്‍ക്ക് കാറ്റ് പിടിച്ച് തുടങ്ങി; പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.  (40 minutes ago)

വിശ്രമമുറികളില്‍ യൂണിഫോം, ഷൂ എന്നിവ സൂക്ഷിക്കരുത് ; എറണാകുളം റേഞ്ചിലെ പൊലീസ് സ്റ്റേഷനുകളില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശവുമായി റേഞ്ച് ഡിഐജി  (42 minutes ago)

തുറവൂർ-അമ്പലപ്പുഴ റെയിൽപാത ഇരട്ടിപ്പിക്കലിന് കേന്ദ്രത്തിന്റെ അന്തിമ അനുമതി  (43 minutes ago)

സീബ്രാ ലൈനുകളും ട്രാഫിക് ലൈറ്റുകളും ശരിയായ രീതിയില്‍ നടപ്പാക്കിയില്ല; ഹൈക്കോടതി  (44 minutes ago)

മറൈൻഡ്രൈവ് നിയന്ത്രണം ആരുടെയും സ്വാതന്ത്ര്യം നിഷേധിക്കലല്ലെന്ന് ജി സി ഡി എ ചെയർമാൻ.  (46 minutes ago)

കൈക്കൂലി കേസില്‍ കുടുങ്ങിയ അഖില്‍ മാത്യുവിനെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സംരക്ഷിക്കുന്നു; കെ. സുരേന്ദ്രൻ.  (47 minutes ago)

കൊളളക്കാർക്ക് കുട പിടിക്കുന്ന മുഖ്യമന്ത്രി, സഹകരണ മേഖലയെ പിന്നിൽ നിന്ന് കുത്തുന്നു;  (49 minutes ago)

'ഹൃദയസ്പര്‍ശം'- കാക്കാം ഹൃദയാരോഗ്യം: സംസ്ഥാനതല കാമ്പയിന്‍... ആര്‍ദ്രം ജീവിതശൈലീ സ്‌ക്രീനിംഗ് ഒന്നര കോടിയിലേക്ക്  (51 minutes ago)

ഇടിമിന്നൽ ജാഗ്രതാ നിർദേശം... കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ  (53 minutes ago)

ഓണ്‍ലൈന്‍ കള്ളുഷാപ്പ് വില്‍പ്പന, പുതുചരിത്രമെഴുതി എക്സൈസ് വകുപ്പ്  (55 minutes ago)

വൈദ്യുതി അപകടങ്ങൾ വർദ്ധിക്കുന്നു, ജാഗ്രത പുലർത്താം.  (1 hour ago)

സര്‍ക്കാരിന്റെ മുഖം വികൃതം; സിപിഐയുടേത് സര്‍ക്കാരിനെതിരേയുള്ള ഗുരുതരമായ കുറ്റപത്രം:കെ സുധാകരന്‍ എംപി  (1 hour ago)

ജില്ലയിലെ ആയുഷ് സ്ഥാപനങ്ങൾ എൻ.എ.ബി.എച്ച് നിലവാരത്തിലേക്ക്...  (1 hour ago)

അന്വേഷണത്തിനു മുമ്പ് സ്റ്റാഫിനെ ന്യായികരിച്ച മന്ത്രിയുടെ നടപടി ദുരൂഹം രമേശ് ചെന്നിത്തല  (1 hour ago)

Malayali Vartha Recommends