നട്ടു വളര്‍ത്താം തക്കാളി തൈകള്‍

പാകി മുളപ്പിച്ച് ഒരു മാസം പ്രായമായ തൈകളാണ് പറിച്ച് നമ്മുടെ തോട്ടത്തിലും വളരും തക്കാളി
നടേണ്ടത.് നേരിട്ട് മണ്ണില്‍ നടുമ്പോള്‍ മണ്ണ് നന്നായി കിളച്ചിളക്കി, കല്ലും കട്ടയും കളഞ്ഞ് അടിവളമായി ഉണങ്ങിയ ചാണകം, കമ്പോ സ്റ്റ് എന്നിവ ചേര്‍ക്കാം . കുമ്മായം ചേര്‍ത്ത് മണ്ണിന്റെപുളിപ്പ് കുറയ് ക്കുന്നതും നല്ലതാണ.്
ടെറസില്‍ ചാക്കിലും ഗ്രോ ബാഗിലുമാണ് നടുന്നതെങ്കില്‍ മണ്ണും ചാണകപ്പൊടിയും ചകിരി ചോറും തുല്യഅളവില്‍ ചേര്‍ത്ത് ഇളക്കി നടാം. തക്കാളിത്തൈക ളുടെ തണ്ടിന് നല്ല ബലം ഉണ്ടായതിനുശേഷമേ പറിച്ചുനടാവൂ.
ക്രമമായ രീതിയിലുള്ള ജലസേചനം അനിവാര്യമാണ.് ഇടയ്ക്കിടെ ഇടയിളക്കുകയും കളകള്‍ നീക്കം ചെയ്യുകയും ചെയ്യണം. മണ്ണിലെ ഈര്‍പ്പം നഷ്ടപ്പെടാതെ രോഗനിയന്ത്രണത്തിനും മികച്ച ഫലം ലഭിക്കുന്നതിനും മണ്ണില്‍ വയ്‌ക്കോലോ അതുപോലുള്ള പദാര്‍ഥങ്ങളോ കൊണ്ട് ആവരണമിടുന്നത് ഗുണം ചെയ്യും. രാസവളങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുന്നതാണ് നല്ലത.് കടല പിണ്ണാക്,ക് കപ്പലണ്ടി പിണ്ണാക്ക് എന്നിവ വെള്ളത്തില്‍ ഇട്ടുപുളിപ്പിച്ചത് നാലിരട്ടി വെള്ളം ചേര്‍ത്ത് ഒഴിച്ച് കൊടുക്കാം . പഞ്ചഗവ്യം ,ജീവാമൃതം ഇവയൊക്കെ ഒരാഴ്ച ഇടവിട്ട് കൊടുക്കുന്നത് ഗുണം ചെയ്യും. തക്കാളി ചെടിവളര്‍ന്നുരുമ്പോള്‍ താങ്ങ് കൊടുക്കണം.
തക്കാളിയെബാധിക്കുന്ന പ്രധാന രോഗങ്ങള്‍
ഇലച്ചുരുള്‍ രോഗം, വേരുചീയല്‍, ഫലം ചീയല്‍, വിവിധ തരം കുമിളു രോഗങ്ങള്‍, ബാക്ടീരിയല്‍ വാട്ടം എന്നിവയാണ് തക്കാളിയെ ബാധിക്കുന്ന പ്രധാന രോഗങ്ങള്‍. വാട്ടമുള്ള തക്കാളി ചെടികള്‍ വേരോടെ നശിപ്പിക്കുന്നതാണ് നല്ലത.് ഇല്ലെങ്കില്‍ മറ്റ് തക്കാളി ചെടികളിലേക്കും രോഗം പടരാന്‍ ഇടയാകും. കാങ്കര്‍ എന്ന പേരിലറിയപ്പെടുന്ന അഴുകലും സംഭവിക്കാറുണ്ട് .പുകയില മൊസേക്ക് വൈറസ,് ഇലച്ചുരുള്‍ വൈറസ് തുടങ്ങിയവയും രോഗങ്ങളുണ്ടാക്കുന്ന വിവിധയിനം കീടങ്ങളും തക്കാളിച്ചെടിക്കുഭീഷണിയാണ്
https://www.facebook.com/Malayalivartha