ഏതു കാലാവസ്ഥയിലും പയര്‍കൃഷി ചെയ്യാം....

ഏതു കാലാവസ്ഥയിലും പയര്‍കൃഷി ചെയ്യാം.... വര്‍ഷത്തില്‍ എല്ലാ സമയവും കൃഷിചെയ്യാവുന്ന പച്ചക്കറിയാണ് പയര്‍. മഴക്കാലമെന്നോ വേനലെന്നോ നോക്കാതെ കൃഷി ചെയ്യാവുന്നതാണ്. പരിചരണം അല്‍പ്പം കുറഞ്ഞാലും പയര്‍ പിടിച്ചുവളരും.
ഗ്രോബാഗുകളില്‍ പയര്‍ കൃഷി ചെയ്യാവുന്നതാണ്. ടെറസിനു മുകളില്‍ ഗ്രോബാഗുകളില്‍ പയര്‍ചെടി നട്ട് വളര്‍ത്താം. അത്യുല്‍പാദനശേഷിയുള്ള ഇനം ഹൈബ്രിഡ് വിത്തുകളും സുലഭമാണ്.
വാങ്ങുമ്പോള്‍ കാലാവധി കഴിഞ്ഞില്ലെന്ന് പാക്കറ്റ് നോക്കി ഉറപ്പുവരുത്തണം. ഗ്രോബാഗിലും ചെറുതടങ്ങളിലും മണ്ണില്‍ നിന്നും ഉയര്‍ത്തി കൂനകൂട്ടിയും ഒരു ദിവസം കുതിര്‍ത്ത അല്ലെങ്കില്‍ നേരത്തേ പാകിമുളപ്പിച്ച തൈകളും ഉപയോഗിക്കാം.
45 സെ.മീ. ഃ 15 സെ.മീ. അകലത്തില്‍ നടാം. ഒരു തടത്തില്‍ മൂന്ന് തൈകള്‍ വരെ നടാവുന്നതാണ്. കൃഷിയിടം നന്നായി ഉഴുതുമറിച്ച് കട്ടകള്‍ ഉടച്ച് മണ്ണ് പരുവപ്പെടുത്തിയശേഷം കുമ്മായം ചേര്‍ക്കണം. ഇത് നടീലിന് 15 ദിവസം മുമ്പ് ചേര്‍ക്കുന്നതാണ് നല്ലത്. അടിവളമായി ചാണകം, മണ്ണിരക്കമ്പോസ്റ്റ്, കോഴിവളം എന്നിവ ഉപയോഗിക്കാം. ജൈവവളങ്ങള്‍ തടങ്ങളില്‍ രണ്ടാഴ്ച ഇടവേളകളില്‍ ഇട്ടുകൊടുക്കണം.
നല്ല കായിക വളര്‍ച്ച ഉണ്ടാകുന്ന അവസരത്തില്‍ ഇലകള്‍ ചെറുതായി നുള്ളിക്കളഞ്ഞാല്‍ പൂവിടുന്നത് കൂടുന്നതായി കാണപ്പെടുന്നു. പയര്‍ അധികം മൂക്കുംമുമ്പേ വിളവെടുത്ത് തുടങ്ങണം.
"
https://www.facebook.com/Malayalivartha