പ്രതീക്ഷയോടെ കർഷകർ... ഉത്പാദനകുറവിന് പുറമെ ഡിമാൻഡ് വർദ്ധിച്ചു... പൈനാപ്പിൾ വില കുതിക്കുന്നു

പൈനാപ്പിൾ വിലയിൽ വർദ്ധനവ്. റമദാനിൽ പൈനാപ്പിളിന് ആവശ്യക്കാർ വർദ്ധിച്ചതോടെ വില റെക്കോർഡ് തൊടുമെന്ന കണക്കുകൂട്ടലിലാണ് കർഷകർ. പൈനാപ്പിളിന് ചരിത്രത്തിൽ ആദ്യമായി ഏറ്റവും വലിയ വില ലഭിച്ചിരുന്നത് 2016ലാണ് . 76.50 രൂപയായിരുന്നു അന്ന് വില. ഇത്തവണ 80ൽ എത്തുമെന്ന കണക്കുകൂട്ടലിലാണ് കർഷകർ.
പഴത്തിന് 64 രൂപയായിരുന്നു വ്യാഴാഴ്ച വാഴക്കുളം മാർക്കറ്റിലെ വില. പച്ചക്ക് 54 ഉം. സ്പെഷൽ ഗ്രേഡ് പച്ചയുടെ വില 56 രൂപയുമാണ്. റമദാൻ തുടക്കത്തിനു മുമ്പേ ഡൽഹി, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ നിന്നൊഴികെ സ്ഥലങ്ങളിൽ നിന്ന് വൻഓർഡറാണ് ലഭിക്കുന്നത്.
പുറമെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആവശ്യക്കാരേറെ എത്തുന്നുണ്ട്. എന്നാൽ ആവശ്യത്തിന് ഉൽപന്നം ഇല്ലാത്തത് കർഷകരെയും വ്യാപാരികളെയും വലയ്ക്കുന്നു.
കാലാവസ്ഥ വ്യതിയാനമാണ് ഉൽപാദനം കുറയാൻ കാരണമായി പറയുന്നത്. കാലാവസ്ഥാ വ്യതിയാനം കാരണം പൈനാപ്പിൾ പാകമാകാനായി പതിവിലും കൂടുതൽ ദിവസങ്ങളെടുത്തു. റമദാൻ വിപണി മുന്നിൽ കണ്ട് കർഷകർ നേരത്തെ തന്നെ കൃഷി ഇറക്കിയിരുന്നെങ്കിലും ഇവ പഴുക്കാൻ താമസം വന്നു. ഇതിനു പുറമെ കൃഷി ഉണക്ക് മൂലം നശിച്ചതും വിനയായി മാറി.
"
https://www.facebook.com/Malayalivartha


























