തുടര്‍ച്ചയായ നാല് ദിവസത്തെ ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 200 രൂപ കൂടി

തുടര്‍ച്ചയായ നാല് ദിവസത്തെ ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. പവന് 200 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 33,360 രൂപയായി വര്‍ധിച്ചു.
4170 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 25 രൂപയാണ് ഗ്രാമിന് വര്‍ധിച്ചത്. മാര്‍ച്ച് ഒന്നിന് സ്വര്‍ണവില ഗ്രാമിന് 4305 രൂപയായിരുന്നു. പിന്നീട് സ്വര്‍ണവിലയില്‍ ക്രമാനുഗതമായ കുറവ് രേഖപ്പെടുത്തിയതിന് ശേഷമാണ് വീണ്ടും വില ഉയര്‍ന്നിരിക്കുന്നത്.
കോവിഡ് ആഘാതത്തില്‍ നിന്ന് സമ്ബദ്‌വ്യവസ്ഥകള്‍ കരകയറിയതോടെ സ്വര്‍ണത്തിന് പുറമേയുള്ള മറ്റ് നിക്ഷേപക മാര്‍ഗങ്ങളിലേക്ക് നിക്ഷേപകര്‍ തിരിഞ്ഞതാണ് സ്വര്‍ണ വിലയിടിവിനുള്ള പ്രധാന കാരണം. ഡോളര്‍ കരുത്താര്‍ജിച്ചതും യു.എസിലെ ബോണ്ടുകളിലെ ആദായം വര്‍ധിച്ചതും സ്വര്‍ണവിലയെ സ്വാധീനിച്ചിരുന്നു.
അതേസമയം വെള്ളിയാഴ്ച പവന്റെ വില 240 രൂപ കുറഞ്ഞ് 33,160 രൂപയിലെത്തിയിരുന്നു. 4145 രൂപയായിരുന്നു ഗ്രാമിന്റെ വില. 33,440 രൂപയായിരുന്നു വ്യാഴാഴ്ച പവന്റെ വില. ഇതോടെ റെക്കോഡ് നിലവാരത്തില്‍നിന്ന് വിലയില്‍ 9000 രൂപയോളമാണ് കുറഞ്ഞത്.
യുഎസ് ട്രഷറി ആദായം വര്‍ധിച്ചതും ഡോളര്‍ കരുത്താര്‍ജിച്ചതുംമൂലം ഈയാഴ്ചയില്‍മാത്രം ആഗോള വിപണിയിലെ സ്വര്‍ണവിലയില്‍ രണ്ടുശതമാനമാണ് ഇടിവുണ്ടായത്. ഔണ്‍സിന് 1,693.79 ഡോളര്‍ നിലവാരത്തിലാണ് ആഗോള വിപണിയിലെ വില.
L
https://www.facebook.com/Malayalivartha