സെബി നിര്‍ദേശത്തെ തുടര്‍ന്ന് ഡിജിറ്റല്‍ ഗോള്‍ഡ് വില്പന നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച്

ഓഹരി ബ്രോക്കര്‍മാരോട് ഡിജിറ്റല്‍ ഗോള്‍ഡ് വില്പന നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച്. സെബി നിര്‍ദേശത്തെ തുടര്‍ന്നാണ് അംഗങ്ങളോടും ഓഹരി ബ്രോക്കര്‍മാരോടും ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
സെപ്റ്റംബര്‍ 10നകം ഡിജിറ്റല്‍ ഗോള്‍ഡ് ഇടപാട് നിര്‍ത്തണമെന്നാണ് ആവശ്യം. ഓഹരി ഇടപാട് പ്ലാറ്റ്ഫോം വഴി ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങാനും വില്‍ക്കാനുമുള്ള സൗകര്യം പല ഓഹരി ബ്രോക്കര്‍മാരും ഒരുക്കിയിരുന്നു.1957ലെ സെക്യൂരിറ്റീസ് കോണ്‍ട്രാക്ട് റെഗുലേഷന്‍ ആക്ട് പ്രകാരമാണ് സെബിയുടെ വിലക്ക്.
ഓഹരി,കമ്മോഡിറ്റി എനീ ഇടപാടുകള്‍ക്ക് മാത്രമെ പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്താനാവു എന്നാണ് വ്യവസ്ഥ. ആക്ട് പ്രകാരം ഡിജിറ്റല്‍ ഗോള്‍ഡ് സെക്യൂരിറ്റീസിന്റെ നിര്‍വചനത്തില്‍ വരുന്നില്ല.
https://www.facebook.com/Malayalivartha


























