ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്... ബിഎസ്ഇ സെന്‍സെക്‌സ് 900 പോയിന്റ് ഇടിഞ്ഞു

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 900 പോയിന്റ് ആണ് ഇടിഞ്ഞത്.
സെന്‍സെക്‌സ് 76,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ പോയി. നിഫ്റ്റിയിലും സമാനമായ ഇടിവാണ് ദൃ ശ്യമായത്.
എണ്ണവില വീണ്ടും കുതിച്ചുയര്‍ന്നതാണ് വിപണിയെ ബാധിച്ചത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് നൂറ് ഡോളറിന് മുകളില്‍ എത്തിയിരിക്കുകയാണ്.
യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ താരിഫ് നയം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ ഉള്‍പ്പെടെ 16 രാജ്യങ്ങള്‍ക്കെതിരെ അമേരിക്ക പുതിയ അന്യായ വ്യാപാര അന്വേഷണങ്ങള്‍ ആരംഭിച്ചതും വിപണി ദുര്‍ബലമാകാന്‍ കാരണമായതായി വിപണി വിദഗ്ധര്‍ .
എംആന്റ്എം, ടിഎംപിവി, ട്രെന്റ്, മാരുതി സുസുക്കി ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്. കോള്‍ ഇന്ത്യ, ടെക് മഹീന്ദ്ര, റിലയന്‍സ്, ഒഎന്‍ജിസി ഓഹരികള്‍ നേട്ടം സ്വന്തമാക്കി.
അതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യവും താഴ്ന്നനിലയിലാണ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ 31 പൈസയുടെ നഷ്ടത്തോടെ 92.32 എന്ന നിലയിലേക്കാണ് രൂപ താഴ്ന്നത്.
"
https://www.facebook.com/Malayalivartha
























