രൂപയുടെ മൂല്യം വീണ്ടും ഉയര്‍ന്നു... സെന്‍സെക്‌സ് 700 പോയിന്റ് നേട്ടത്തോടെ 78000 കടന്നു

രൂപയുടെ മൂല്യം വീണ്ടും ഉയര്‍ന്നു. വ്യാപാരത്തിനിടെ രണ്ടു പൈസയുടെ വര്‍ധനയോടെ 84.40 എന്ന നിലയിലാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം. ഇന്നലെ നാലുപൈസയുടെ നേട്ടത്തോടെ 84.42 രൂപ എന്ന നിലയിലാണ് രൂപയുടെ വ്യാപാരം അവസാനിച്ചത്.
ഓഹരി വിപണിയിലെ തിരിച്ചുവരവും ഡോളറിന്റെ മൂല്യം ഇടിഞ്ഞതുമാണ് രൂപയ്ക്ക് ഗുണകരമായത്. അസംസ്‌കൃത എണ്ണയുടെ വില ഉയരുന്നത് രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്ന ഘടകമാണ്.
അതിനിടെ ഓഹരി വിപണി തിരിച്ചുകയറി. ബിഎസ്ഇ സെന്‍സെക്‌സ് 700 പോയിന്റ് നേട്ടത്തോടെ 78000 കടന്നു. നിഫ്റ്റിയിലും സമാനമായ മുന്നേറ്റമാണ് ദൃശ്യമായത്. റിലയന്‍സ്, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ മോട്ടോഴ്സ്, എന്‍ടിപിസി ഓഹരികളാണ് മുന്നേറ്റമുണ്ടാക്കുന്നത്.
"
https://www.facebook.com/Malayalivartha
























