എക്സ് സർവീസ്മെൻ കോൺട്രിബ്യുട്ടറി ഹെൽത്ത് സ്കീം പ്രകാരമുള്ള പോളിക്ലിനിക്കുകളിൽ 106 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം ഹെഡ്ക്വാർട്ടറിനു കീഴിൽ കൊല്ലം, പത്തനംതിട്ട, കിളിമാനൂർ,കൊട്ടാരക്കര, ചങ്ങനാശ്ശേരി, റാന്നി, മാവേലിക്കര, തിരുവനന്തപുരം, നാഗർകോവിൽ, തൂത്തുക്കുടി എന്നിവിടങ്ങളിലെ പോളിക്ലിനിക്കുകളിലാണ് അവസരം. കരാർ നിയമനമാണ്. ഏതാനും തസ്തികകൾ വിമുക്ത ഭടർക്കു മാത്രമായി സംവരണം ചെയ്തിട്ടുണ്ട്. ഒഴിവുകൾ 1.ഓഫീസർ ഇൻ ചാർജ് : യോഗ്യത ബിരുദം. സായുധ സേനയിൽ നിന്ന് വിരമിച്ച ഓഫീസര്മാരായിരിക്കണം. ആരോഗ്യ പരിപാലന സ്ഥാപനത്തിൽ അഞ്ചു വർഷത്തെ പ്രവർത്തി പരിചയം വേണം. 2. മെഡിക്കൽ സ്പെഷ്യലിസ്റ് : എം.ഡി / എം.എസ് മൂന്നു വർഷത്തെ പ്രവർത്തിപരിചയം.3. മെഡിക്കൽ ഓഫീസർ : എംബിബിഎസ്, ഇന്റേൺഷിപ്പിനു ശേഷം മൂന്നു വർഷത്തെ പ്രവർത്തിപരിചയം. 4. ഡെന്റൽ ഓഫീസർ : ബി ഡി എസ്, ഇന്റേൺഷിപിന് ശേഷം മൂന്നു വർഷത്തെ പ്രവർത്തിപരിചയം. 5. ഡെന്റൽ ഹൈജീനിസ്റ്റ് : പ്ലസ് ടു സയൻസ്/ തത്തുല്യം, ഡെന്റൽ ഹൈജീനിസ്റ്റ്/ ഡെന്റൽ മെക്കാനിക് കോഴ്‌സിൽ രണ്ടു വർഷത്തെ ഡിപ്ലോമ. സായുധ സേനയിൽ ക്ലാസ് 1 DH / DORA കോഴ്സ്, അഞ്ചു വർഷത്തെ പ്രവർത്തി പരിചയം.6 . റേഡിയോഗ്രാഫർ : റേഡിയോഗ്രാഫർ ഡിപ്ലോമ/ ക്ലാസ് 1 (സായുധ സേനകളിൽ നിന്ന്), അഞ്ചുവർഷത്തെ പ്രവർത്തിപരിചയം.7. ഫിസിയോതെറാപിസ്റ്റ് : ഫിസിയോതെറാപ്പി ഡിപ്ലോമ ക്ലാസ് 1 (സായുധ സേനകളിൽ നിന്ന്), അഞ്ചുവർഷത്തെ പ്രവർത്തിപരിചയം.8. ഫാർമസിസ്റ്റ് : ബി ഫാം അല്ലെങ്കിൽ പ്ലസ് ടുസയൻസ് (ഫിസിക്സ്, കെമിസ്ട്രി, ബയോളജി), ഫാർമസിയിൽ ഡിപ്ലോമ, ഫർമസിസ്റ്റ് രജിസ്‌ട്രേഷൻ, മൂന്നു വർഷത്തെ പ്രവർത്തി പരിചയം. 9. നഴ്സിങ് അസിസ്റ്റന്റ് (വിമുക്ത ഭടർ മാത്രം) സായുധ സേനകളിൽ നിന്ന് ക്ലാസ് 1നഴ്സിങ് അസിസ്റ്റന്റ് കോഴ്സ്.10. ലബോറട്ടറി അസിസ്റ്റന്റ് : ഡി.എം.എൽ. ടി/ സായുധ സേനകളിൽ നിന്ന് ക്ലാസ് 1 ലാബ്ടെക് കോഴ്സ്, അഞ്ചു വർഷത്തെ പ്രവർത്തിപരിചയം. 11. ലബോറട്ടറി ടെക്‌നിഷ്യൻ : യോഗ്യത ബിഎസ്സി (മെക്കാക്കൽ ലാബ് ടെക്നോളജി) അല്ലെങ്കിൽ എസ് എസ് എൽ സി /പ്ലസ് ടുവും മെഡിക്കൽ ലാബ് ടെക്നോളജിയിൽ ഡിപ്ലോമയും ലാബ് അസിസ്റ്റന്റ് ആയി മൂന്നു വർഷത്തെ പ്രവർത്തിപരിചയം വേണം . 12. ഡ്രൈവർ : യോഗ്യത എട്ടാം ക്ലാസ് സായുധ സേനയിൽ നിന്ന് ക്ലാസ് 1 ഡ്രൈവർ, ലൈറ്റ് മോട്ടോർ വെഹിക്കിൾ, ഡ്രൈവിംഗ് ലൈസൻസ് അഞ്ചു വർഷത്തെ പ്രവർത്തി പരിചയം. 13. പ്യൂൺ : സായുധ സേനയിൽ ജി ഡി ട്രേഡ്, അഞ്ചു വർഷത്തെ സർവീസ് . 14. സഫായിവാല : സാക്ഷരനായിരിക്കണം. അഞ്ചു വർഷത്തെ പ്രവർത്തി പരിചയം. 15. ചൗക്കിദാർ (വിമുക്ത ഭടർ മാത്രം): സായുധ സേനയിൽ ജി.ഡി ട്രേഡ് 16. ഐ. ടി നെറ്റ്‌വർകിങ്, കമ്പ്യൂട്ടർ ആപ്പ്ലിക്കേഷനിൽ ഡിപ്ലോമ/ സർട്ടിഫിക്കറ്റ് / തത്തുല്യം, രണ്ടു വർഷത്തെ പ്രവർത്തിപരിചയം. 17. ഡാറ്റ എൻട്രി ഓപ്പറേറ്റർ (വിമുക്ത ഭടർ മാത്രം): ബിരുദം അല്ലെങ്കിൽ സായുധ സേനയിൽ നിന്ന് ക്ലെറിക്കൽ ട്രേഡിൽ ക്ലാസ് 1, അഞ്ചു വർഷത്തെ പ്രവർത്തി പരിചയം.18. ക്ലർക്ക് (വിമുക്ത ഭടർ മാത്രം): ബിരുദം അല്ലെങ്കിൽ സായുധ സേനയിൽ നിന്ന് ക്ലറിക്കൽ ട്രേഡിൽ ക്ലാസ് 1, അഞ്ചു വർഷത്തെ പ്രവർത്തി പരിചയം. അപേക്ഷ www.echs.gov.in എന്ന വെബ്സൈറ്റിൽ അപേക്ഷ ഫോം മാതൃക ലഭിക്കും. ഇത് പ്രിന്റൗട്ട് എടുത്തു പൂരിപ്പിക്കണം. നിർദിഷ്ട സ്ഥാനത്തു പാസ്പോര്ട്ട് സൈസ് ഫോട്ടോ പതിക്കണം. പൂരിപ്പിച്ച അപേക്ഷക്കൊപ്പം ബിയോഡേറ്റയും സെര്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അയക്കണം. അപേക്ഷ അയക്കേണ്ട വിലാസം: station headquarters (ECHS), പാങ്ങോട്, തിരുമല P.O,Trivandrum-06. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 27.