ആലുവയിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ ഒഴിവ്; കരാറടിസ്ഥാനത്തിലാണ് നിയമനം

റസിഡന്‍ഷ്യല്‍ സ്കൂളില്‍ മേട്രന്‍ കം റസിഡന്റ് ട്യൂട്ടര്‍മാരെ നിയമിക്കുന്നു. കരാറടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. ബിരുദവും ബിഎഡും ഉള്ള പട്ടികജാതിയില്‍പ്പെട്ട പുരുഷന്മാരായ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ശാസ്ത്രവിഷയങ്ങളില്‍ ബിരുദമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട് . പ്രതിമാസ ഹോണറേറിയം 12000 രൂപയാണ്.
വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ജാതി, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ / പകര്‍പ്പുകള്‍ സഹിതം അപേക്ഷകര്‍ എത്തുക. 16ന് രാവിലെ 10. 30 ന് കാക്കനാട് സിവില്‍ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ വച്ച് കൂടിക്കാഴ്ചനടക്കും. പ്രായപരിധി 1- 1 - 2019 ന് 40 വയസ് കവിയരുത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2422256 എന്ന ഫോണ്‍ നമ്പറിൽ ബന്ധപ്പെടുക.
https://www.facebook.com/Malayalivartha