സിവില്‍ എഞ്ചിനീയര്‍മാര്‍ക്ക് സര്‍ക്കാര്‍ ജോലി!
കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ സിവില്‍ എഞ്ചിനീയര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, ആര്‍ബിഐ അഡൈ്വസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓരോ തസ്തികയിലും ഓരോ ഒഴിവുകളാണ് ഉള്ളത്. സിവില്‍ എഞ്ചിനീയര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവരുടെ പ്രായപരിധി 36 വയസാണ്. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് (41), ആര്‍ബിഐ അഡൈ്വസര്‍ (65) എന്നിങ്ങനെയാണ് പ്രായപരിധി.
സിവില്‍ എഞ്ചിനീയര്‍, ആര്‍ബിഐ അഡൈ്വസര്‍ എന്നീ തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 35000 രൂപയും ചാര്‍ട്ടേഡ് അക്കൗണ്ടന്റായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 60000 രൂപയും ശമ്പളമായി ലഭിക്കും. നവംബര്‍ 26 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി. ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് യാതൊരുവിധത്തിലുള്ള അപേക്ഷ ഫീസും ഈടാക്കുന്നതല്ല.
സിവില്‍ എഞ്ചിനീയര്‍
ബിടെക്. സിവില്‍ എഞ്ചിനീയറിംഗ് യോഗ്യതയുള്ളവരായിരിക്കും അപേക്ഷകന്‍. സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങളില്‍ കെട്ടിട നിര്‍മ്മാണത്തിന്റെ ഓണ്‍സൈറ്റ് മേല്‍നോട്ട മേഖലയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പിഡബ്ല്യുഡി മാനുവല്‍/കെഎംബിആര്‍ എന്നിവയിലെ പരിജ്ഞാനവും സ്ട്രക്ചറല്‍ ഡിസൈനിലും റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിലും ഉള്ള പരിചയവും അത്യന്താപേക്ഷിതമാണ്.
സ്വര്‍ണം വന്‍ കുതിപ്പില്‍; തുടര്‍ച്ചയായ മൂന്നാം ദിനവും വര്‍ധിച്ചു... ട്രംപ് ഇഫക്ട് തീര്‍ന്നു, പവന്‍ വില അറിയാം
സ്വര്‍ണം വന്‍ കുതിപ്പില്‍; തുടര്‍ച്ചയായ മൂന്നാം ദിനവും വര്‍ധിച്ചു... ട്രംപ് ഇഫക്ട് തീര്‍ന്നു, പവന്‍ വില അറിയാം
ചാര്‍ട്ടേഡ് അക്കൗണ്ടന്റ്
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയില്‍ അസോസിയേറ്റ് അംഗമായിരിത്തണം. സിഎ സ്ഥാപനങ്ങളില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ യോഗ്യതാനന്തര പരിചയം ഉണ്ടായിരിക്കണം. കമ്പനികളുടെ അക്കൗണ്ട് അന്തിമമാക്കുന്നതിലും വാര്‍ഷിക സാമ്പത്തിക പ്രസ്താവനകള്‍ തയ്യാറാക്കുന്നതിലും പരിചയം. എന്‍ബിഎഫ്‌സികളിലെ പരിചയം അഭികാമ്യം
ആര്‍ബിഐ അഡൈ്വസര്‍
കൊമേഴ്സ്/ ഫിനാന്‍സ്/ ഫിനാന്‍ഷ്യല്‍ സര്‍വീസസ്/ ബാങ്കിംഗ്/ ഇക്കണോമിക്സ്/ സ്റ്റാറ്റിസ്റ്റിക്സ് എന്നിവയില്‍ ബിരുദാനന്തര ബിരുദം. അനുബന്ധമേഖലയെ കുറിച്ച് നല്ല ധാരണയും റിസ്‌ക് മാനേജ്മെന്റ് പരിശീലനവും ഉണ്ടായിരിക്കണം. കുറഞ്ഞത് രണ്ട് വര്‍ഷത്തെ പരിചയം. ആര്‍ബിഐയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് മുന്‍ഗണന നല്‍കും.
ലഭിക്കുന്ന അപേക്ഷകള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുകയും യോഗ്യരായ ഉദ്യോഗാര്‍ത്ഥികളുടെ പട്ടിക തയ്യാറാക്കുകയും ചെയ്യും. ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികളുടെ എഴുത്തുപരീക്ഷ/അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയായിരിക്കും അര്‍ഹരായവരെ തിരഞ്ഞെടുക്കുക.
www.ksbcdc.com എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് 'റിക്രൂട്ട്മെന്റ് / കരിയര്‍ / പരസ്യ മെനു' എന്നതില്‍ സിവില്‍ എഞ്ചിനീയര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, ആര്‍ബിഐ അഡൈ്വസര്‍ ജോബ് നോട്ടിഫിക്കേഷന്‍ എന്നതില്‍ ക്ലിക്ക് ചെയ്യുക. താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ നിന്ന് ഔദ്യോഗിക അറിയിപ്പ് ഡൗണ്‍ലോഡ് ചെയ്യുക. ഔദ്യോഗിക അറിയിപ്പ് പൂര്‍ണ്ണമായി വായിച്ചു മനസ്സിലാക്കി ഓണ്‍ലൈന്‍ ആയി അപേക്ഷനൽകാം
https://www.facebook.com/Malayalivartha