കേരളത്തിൽ റെയിൽവേ ജോലി .. അസിസ്റ്റന്റ് ലോക്കോ പൈലറ്റ് വിജ്ഞാപനം വന്നു – 9900 ഒഴിവുകള്‍

റെയില്‍വേ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ആവാം : ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഇന്ത്യന്‍ റെയില്‍വേ ഇപ്പോള്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് , ITI, ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് റെയില്‍വേയില്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികകളില്‍ ആയി മൊത്തം 9900 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2025 ഏപ്രില്‍ 12 മുതല്‍ 2025 മേയ് 11 വരെ അപേക്ഷിക്കാം.
ഇന്ത്യന്‍ റെയില്‍വേ യുടെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം 9970 ആണ് .തിരുവനന്തപുരം 8 ഒഴിവ്കലും ചെന്നൈ 362 ഒഴിവുകളും മുംബൈ 22 ഒഴിവുകളും ഉണ്ട് . സെക്കന്തരാബാദിൽ 967 ഒഴിവുകളും ഭുവനേശ്വറിൽ 928 ഒഴിവുകളും ഉണ്ട് . മാറ്റ് സ്റ്റേറ്റുകളിലെ ഒഴിവുകൾ വിശദമായി അറിയാൻ വെബ്സൈറ്റ് നോക്കുക
ഇന്ത്യന്‍ റെയില്‍വേ ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി 18 മുതൽ 33 വരെയാണ് .വിദ്യാഭ്യാസയോഗ്യത
ഫിറ്റർ, ഇലക്ട്രീഷ്യൻ, ഇൻസ്ട്രുമെന്റ് മെക്കാനിക്, മിൽറൈറ്റ്/ മെയിന്റനൻസ് മെക്കാനിക്, മെക്കാനിക് (റേഡിയോ & ടിവി), ഇലക്ട്രോണിക്സ് മെക്കാനിക്, മെക്കാനിക് (മോട്ടോർ വെഹിക്കിൾ), വയർമാൻ, ട്രാക്ടർ മെക്കാനിക്, ആർമേച്ചർ & കോയിൽ വൈൻഡർ, മെക്കാനിക് (ഡീസൽ), ഹീറ്റ് എഞ്ചിൻ, ടർണർ, മെഷീനിസ്റ്റ്, റഫ്രിജറേഷൻ & എയർ-കണ്ടീഷനിംഗ് മെക്കാനിക് എന്നീ ട്രേഡുകളിൽ എൻസിവിടി/ എസ്‌എസ്‌എൽസിയും ഐടിഐ.യും (അല്ലെങ്കിൽ) മെട്രിക്കുലേഷൻ/ എസ്‌എസ്‌എൽസി യും അതാത് ട്രേഡുകളിൽ കോഴ്‌സ് പൂർത്തിയാക്കിയ ആക്റ്റ് അപ്രന്റീസ്ഷിപ്പ് (അല്ലെങ്കിൽ) മെട്രിക്കുലേഷൻ/ എസ്‌എസ്‌എൽസി യും മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് / ഓട്ടോമൊബൈൽ എഞ്ചിനീയറിംഗിൽ മൂന്ന് വർഷത്തെ ഡിപ്ലോമ (അല്ലെങ്കിൽ) ഐടിഐക്ക് പകരം അതാത് എഞ്ചിനീയറിംഗ് വിഷയങ്ങളുടെ വിവിധ സ്ട്രീമുകളുടെ സംയോജനം, . എഞ്ചിനീയറിംഗ് ഡിപ്ലോമയ്ക്ക് പകരം അതാത് എഞ്ചിനീയറിംഗ് വിഷയങ്ങളിലെ ബിരുദവും സ്വീകാര്യമായിരിക്കും.അപേക്ഷാ ഫീസ് 500 രൂപ . SC / ST / ESM / Female Rs. 250/-
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2025 മേയ് 11 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
ഒഫീഷ്യല്‍ വെബ്സൈറ്റ് @ indianrailways.gov.in
https://www.facebook.com/Malayalivartha