പട്ടികവര്‍ഗ വികസന വകുപ്പില്‍ നിരവധി ഒഴിവുകള്‍

കേരള സംസ്ഥാന പട്ടികവർഗ വികസന വകുപ്പിന് (STDD) കീഴിൽ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികളെ സംസ്ഥാന, ജില്ലാ തലങ്ങളിൽ വനാവകാശ നിയമ (FRA) യൂണിറ്റ് സെല്ലിൽ നിയമിക്കും.
സംസ്ഥാന തല ഒഴിവുകൾ
പ്രോഗ്രാം കോ-ഓർഡിനേറ്റർ
യോഗ്യത: സോഷ്യോളജി, സോഷ്യൽ വർക്ക്, ഫോറസ്റ്റ് മാനേജ്മെന്റ്, അല്ലെങ്കിൽ ബന്ധപ്പെട്ട മേഖലകളിൽ ബിരുദാനന്തര ബിരുദം. ഐടി, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയിൽ അടിസ്ഥാന പരിജ്ഞാനം. പട്ടികവർഗ ക്ഷേമ മേഖലയിൽ കുറഞ്ഞത് 10 വർഷത്തെ സൂപ്പർവൈസർ തലത്തിലുള്ള പരിചയം അല്ലെങ്കിൽ സർക്കാർ മേഖലയിൽ FRA പ്രോഗ്രാം നടപ്പാക്കുന്നതിൽ പ്രവൃത്തിപരിചയം.
ശമ്പളം: പ്രതിമാസം ₹1,00,000
പ്രായപരിധി: 40 വയസ്സിന് മുകളിൽ പാടില്ല.
ഐടി എക്സ്പർട്ട്
യോഗ്യത: സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, ഇക്കണോമിക്സ് എന്നിവയിൽ എം.എസ്.സി/എം.എ, അല്ലെങ്കിൽ കമ്പ്യൂട്ടർ എൻജിനീയറിങ് ബി.ഇ/എം.ഇ. ഐടി/കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ. വൻതോതിലുള്ള ഡാറ്റാ പ്രോസസിങ്, മാനേജ്മെന്റ് എന്നിവയിൽ കുറഞ്ഞത് 7 വർഷത്തെ പരിചയം. സർക്കാർ സംവിധാനങ്ങളിൽ ഡാറ്റാ നിരീക്ഷണം, ജിഐഎസ് (GIS) പരിജ്ഞാനം എന്നിവ അഭികാമ്യം.
ശമ്പളം: പ്രതിമാസം ₹75,000
പ്രായപരിധി: 40 വയസ്സിന് മുകളിൽ പാടില്ല.
എംഐഎസ് അസിസ്റ്റന്റ്
യോഗ്യത: സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, ഇക്കണോമിക്സ് എന്നിവയിൽ ബി.എസ്.സി/ബി.എ. ഐടി/കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ. വൻതോതിലുള്ള ഡാറ്റാ പ്രോസസിങ്, മാനേജ്മെന്റ് എന്നിവയിൽ കുറഞ്ഞത് 3 വർഷത്തെ പരിചയം.
ശമ്പളം: പ്രതിമാസം ₹30,000
പ്രായപരിധി: 35 വയസ്സിന് മുകളിൽ പാടില്ല.
ജില്ലാ തല ഒഴിവുകൾ (ഓരോ തസ്തികയിലും 12 ഒഴിവുകൾ)
FRA കോ-ഓർഡിനേറ്റർ
യോഗ്യത: സോഷ്യൽ സയൻസ്, സോഷ്യൽ വർക്ക് എന്നിവയിൽ ബിരുദാനന്തര ബിരുദം. കമ്പ്യൂട്ടർ പരിജ്ഞാനം. ഗ്രാമീണ വികസനം, പട്ടികവർഗ ക്ഷേമ മേഖലയിൽ കുറഞ്ഞത് 5 വർഷത്തെ പരിചയം അഭികാമ്യം.
ശമ്പളം: പ്രതിമാസം ₹35,000
പ്രായപരിധി: 35 വയസ്സിന് മുകളിൽ പാടില്ല.
എംഐഎസ് അസിസ്റ്റന്റ്/അസിസ്റ്റന്റ് FRA
യോഗ്യത: സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, ഇക്കണോമിക്സ്, സോഷ്യൽ സയൻസ് എന്നിവയിൽ ബി.എസ്.സി/ബി.എ. ഐടി/കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ. വൻതോതിലുള്ള ഡാറ്റാ പ്രോസസിങ്, മാനേജ്മെന്റ് എന്നിവയിൽ കുറഞ്ഞത് 2 വർഷത്തെ പരിചയം.
ശമ്പളം: പ്രതിമാസം ₹25,000
പ്രായപരിധി: 35 വയസ്സിന് മുകളിൽ പാടില്ല.
നിയമന വ്യവസ്ഥകൾ
നിയമനം ഒരു വർഷത്തേക്കാണ്. എന്നാൽ, ഉദ്യോഗാർഥിയുടെ പ്രകടനവും ആവശ്യകതയും അനുസരിച്ച് കാലാവധി നീട്ടാവുന്നതാണ്.
അപേക്ഷിക്കേണ്ട വിധം
താത്പര്യമുള്ള ഉദ്യോഗാർഥികൾ സിവിയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും trdm.rec@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കണം. കൂടുതൽ വിവരങ്ങൾ പട്ടികവർഗ വികസന വകുപ്പിന്റെ ഡയറക്ടറേറ്റിൽ നിന്നോ വെബ്സൈറ്റിൽ നിന്നോ ലഭിക്കും. ബന്ധപ്പെടേണ്ട നമ്പർ: 0471-2303229, 1800-425-2312 (ടോൾ ഫ്രീ).
https://www.facebook.com/Malayalivartha