ഡിഗ്രി പാസ്സായോ ? കൊച്ചിന്‍ പോര്‍ട്ടില്‍ ജോലി നേടാം

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് അപ്രന്റീസ് ജോലി ഒഴിവുകള്‍ നികത്തുന്നത് സംബന്ധിച്ച തൊഴില്‍ വിജ്ഞാപനം പുറത്തിറക്കി. ആവശ്യമായ യോഗ്യതയും താല്‍പര്യവും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. ആകെ 10 അപ്രന്റീസ് തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവരെ കൊച്ചിയില്‍ തന്നെയായിരിക്കും നിയമിക്കുക.
അപേക്ഷകര്‍ക്ക് ആഗസ്റ്റ് 12 വരെ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 9000 രൂപ വരെ സ്റ്റൈപ്പന്റായി ലഭിക്കും. അപ്രന്റീസുകള്‍ക്ക് അവരുടെ നിയമന കാലയളവില്‍ അപ്രന്റീസ് ആക്ട് പ്രകാരം പ്രതിമാസ സ്‌റ്റൈപ്പന്‍ഡിന് അര്‍ഹതയുണ്ട്. അതേസമയം അപ്രന്റീസ്ഷിപ്പ് കാലയളവില്‍ ഉണ്ടാകുന്ന ഏതെങ്കിലും ടിഎ-ഡിഎ/ബോര്‍ഡിംഗ് അല്ലെങ്കില്‍ താമസ ചെലവുകള്‍ അനുവദിക്കുന്നതല്ല.
ഗതാഗതത്തിനും കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റി ഒരു സാമ്പത്തിക സഹായവും നല്‍കില്ല.ട്രാഫിക് വകുപ്പില്‍ നാല്, ധനകാര്യ വകുപ്പില്‍ നാല്, മെഡിക്കല്‍ വകുപ്പില്‍ രണ്ട് എന്നിങ്ങനെയാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 18 നും 24 നും ഇടയില്‍ പ്രായമുള്ളവരാണ് പ്രസ്തുത തസ്തികകളിലേക്ക് അപേക്ഷിക്കേണ്ടത്. അപേക്ഷകരുടെ യോഗ്യത ഇനി പറയുന്ന വിധമായിരിക്കണം.
ട്രാഫിക് വകുപ്പ്
60% മാര്‍ക്കില്‍ കുറയാത്ത ലോജിസ്റ്റിക്‌സില്‍ ബി.വോക്ക്
60% മാര്‍ക്കില്‍ കുറയാത്ത ബിബിഎ
ധനകാര്യ വകുപ്പ്
60% മാര്‍ക്കില്‍ കുറയാത്ത അക്കൗണ്ടിംഗില്‍ ബി.കോം
60% മാര്‍ക്കില്‍ കുറയാത്ത ടാക്‌സേഷനില്‍ ബി.കോം
മെഡിക്കല്‍ വകുപ്പ്
60% മാര്‍ക്കില്‍ കുറയാത്ത ബി.എസ്സി
ഏതെങ്കിലും തരത്തിലുള്ള അപേക്ഷാ ഫീസ് ആവശ്യമില്ല. ഷോര്‍ട്ട് ലിസ്റ്റിംഗ്/ സ്‌ക്രീനിംഗ്/ തിരഞ്ഞെടുപ്പ് എന്നിവ അതത് വിഷയ യോഗ്യതാ പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിനെ അടിസ്ഥാനമാക്കിയായിരിക്കും. ഓണ്‍ലൈന്‍ അപേക്ഷകളുടെ സ്‌ക്രീനിംഗിന് ശേഷം, ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികളെ അഭിമുഖത്തിന് ഹാജരാകാന്‍ അറിയിക്കും. അഭിമുഖത്തിലെ ഉദ്യോഗാര്‍ത്ഥികളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും.
അപേക്ഷിക്കേണ്ട വിധം
www.cochinport.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക. റിക്രൂട്ട്മെന്റ് / കരിയര്‍ / പരസ്യ മെനു എന്നതില്‍ നിന്ന് അപ്രന്റീസ് തസ്തികകളുടെ ജോലി അറിയിപ്പ് കണ്ടെത്തി അതില്‍ ക്ലിക്ക് ചെയ്യുക. അവസാനം നല്‍കിയിരിക്കുന്ന ലിങ്കില്‍ നിന്ന് ഔദ്യോഗിക അറിയിപ്പ് ഡൗണ്‍ലോഡ് ചെയ്യുക. പൂര്‍ണ്ണ അറിയിപ്പ് ശ്രദ്ധാപൂര്‍വ്വം വായിച്ച് നിങ്ങളുടെ യോഗ്യതാ മാനദണ്ഡങ്ങള്‍ പരിശോധിക്കുക.
താഴെയുള്ള ഓണ്‍ലൈന്‍ ഔദ്യോഗിക ഓണ്‍ലൈന്‍ അപേക്ഷ / രജിസ്‌ട്രേഷന്‍ ലിങ്ക് സന്ദര്‍ശിക്കുക. തെറ്റുകള്‍ കൂടാതെ ആവശ്യമായ വിശദാംശങ്ങള്‍ ശരിയായി പൂരിപ്പിക്കുക. വിജ്ഞാപനത്തില്‍ സൂചിപ്പിച്ചിരിക്കുന്ന ഫോര്‍മാറ്റിലും വലുപ്പത്തിലും ആവശ്യമായ എല്ലാ രേഖകളും അപ്ലോഡ് ചെയ്യുക. രജിസ്റ്റര്‍ ചെയ്ത വിശദാംശങ്ങള്‍ ശരിയാണെന്ന് പരിശോധിച്ചതിന് ശേഷം സബ്മിറ്റ് ചെയ്യുക.
https://www.facebook.com/Malayalivartha