Widgets Magazine
21
Oct / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ കുറവ്... 120 രൂപ കുറഞ്ഞ് 95,840 രൂപയിലെത്തി... ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്.... ഇന്നത്തെ വില, 11980 രൂപ..


തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ കുറവ്... 120 രൂപ കുറഞ്ഞ് 95,840 രൂപയിലെത്തി... ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്.... ഇന്നത്തെ വില, 11980 രൂപ..


ശബരിമല ദർശനം ഉൾപ്പെടെ നാലുദിവസത്തെ സന്ദർശനത്തിന്‌ രാഷ്‌ട്രപതി ദ്ര‍ൗപദി, മുർമു ചൊവ്വാഴ്‌ച കേരളത്തിലെത്തും...ബുധനാഴ്‌ചയാണ്‌ ശബരിമല ദർശനം... പകൽ 11.55മുതൽ 12.25വരെ ശബരിമലയിലുണ്ടാകും..


നടൻ അജ്മൽ അമീർ പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് താഴെ നിരവധി പെൺകുട്ടികളുടെ വെളിപ്പെടുത്തൽ.. അജ്മൽ അമീറിൽ നിന്ന് ദുരനുഭവം നേരിട്ടതായി കമന്റിൽ അറിയിക്കുന്നത്..


ശബരിമലയെ വലിയ വിവാദമാക്കാൻ സംഘപരിവാർ ശ്രമിക്കുന്നു..ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യത്തിൽ വാവർക്കും പ്രധാന സ്ഥാനമുണ്ട്..സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി..


ഐഎൻഎസ് വിക്രാന്തിൽ വെച്ച് നാവികസേനയെ പ്രശംസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി..ദീപാവലി ആഘോഷം അവർക്കൊപ്പം.. ഈ യുദ്ധക്കപ്പൽ പാക്കിസ്ഥാന് ഉറക്കമില്ലാത്ത രാത്രികൾ നൽകി..

ജോര്‍ജിയയില്‍ എം ബി ബി എസ്സ് പഠിയ്ക്കാം

20 MARCH 2020 06:04 PM IST
മലയാളി വാര്‍ത്ത

യുറേഷ്യയുടെ കോക്കസസ് പ്രദേശത്തുള്ള മനോഹരമായ ഒരു രാജ്യമാണ് ജോര്‍ജിയ. കഴിഞ്ഞ 15 -20 വര്‍ഷങ്ങളില്‍ ജോര്‍ജിയയില്‍ നിന്നും മെഡിക്കല്‍ ബിരുദമോ പ്രൊഫഷണല്‍ ബിരുദമോ നേടി തങ്ങളുടെ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിയ വിദ്യാര്‍ത്ഥികളുടെ എണ്ണം വളരെ ഏറെയാണ്. ഒരു മെഡിക്കല്‍ സ്‌പെഷ്യലൈസേഷനും യൂറോപ്പിലേക്കുള്ള ഒരു ഓപ്പറേറ്റിംഗ് ലൈസന്‍സും കരസ്ഥമാക്കാനാണ് നിങ്ങള്‍ ഉദ്ദേശിയ്ക്കുന്നതെങ്കില്‍, അതിന് നിങ്ങളെ സഹായിയ്ക്കുന്ന ധാരാളം ടോപ് റേറ്റഡ് യൂണിവേഴ്‌സിറ്റികള്‍ ഉള്ള നാടാണ് ജോര്‍ജിയ.

ജോര്‍ജിയന്‍ യൂണിവേഴ്‌സിറ്റികള്‍ നല്‍കുന്ന മെഡിക്കല്‍ ബിരുദം ലോകത്തെ പ്രമുഖ മൂന്ന് മെഡിക്കല്‍ കൗണ്‍സിലുകള്‍ അംഗീകരിച്ചവയാണ്. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍, യുണൈറ്റഡ് നേഷന്‍സ് എഡ്യൂക്കേഷണല്‍ സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍, മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്നിവയാണ് ആ പ്രമുഖ മെഡിക്കല്‍ കൗണ്‍സിലുകള്‍. അത് കൂടാതെ വേള്‍ഡ് ഡയറക്ടറി ഓഫ് മെഡിക്കല്‍ ഫാക്കല്‍റ്റിയുടെ ലിസ്റ്റിലും ഉള്‍പ്പെട്ടിട്ടുണ്ട്.

ഇന്ത്യന്‍ മെഡിക്കല്‍ കോളേജുകളിലെ ഒരു മെഡിക്കല്‍ സീറ്റിനു വേണ്ടി മത്സരിയ്ക്കുന്നത് ഏകദേശം 185 പേരാണ്. അത് കൊണ്ട് തന്നെ ഡോക്ടര്‍ ആകുക എന്ന ചിലരുടെ സ്വപ്‌നമേ സഫലമാകൂ. അതുകൂടാതെ ഇന്ത്യയിലെ സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ മാനേജ്മെന്റ് ക്വാട്ടയില്‍ ഉള്‍പ്പെടുത്തി നല്‍കുന്ന സീറ്റിന് 20 ലക്ഷം മുതല്‍ 1.5 കോടി വരെ നിങ്ങളില്‍ നിന്നും ഈടാക്കുകയും ചെയ്യും.

ഇവിടെയാണ് ജോര്‍ജിയ പോലുള്ള രാജ്യങ്ങളിലെ മെഡിക്കല്‍ വിദ്യാഭ്യാസത്തിനുള്ള പ്രസക്തി. അടിസ്ഥാന സൗകര്യങ്ങളില്‍ സ്റ്റേറ്റ് ഓഫ് ദി ആര്‍ട്ട് നിലവാരം, ഉന്നത യോഗ്യതകളും പരിചയ സമ്പന്നരുമായ അധ്യാപകര്‍, ലോക നിലവാരത്തിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ കുറഞ്ഞ ട്യൂഷന്‍ ഫീസില്‍ ആഗോള സ്വീകാര്യത ഉള്ള മെഡിക്കല്‍ ബിരുദം എന്നിങ്ങനെയുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന ജോര്‍ജിയന്‍ യൂണിവേഴ്‌സിറ്റികള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുയോജ്യമാവുന്നത് അതുകൊണ്ടാണ്.

WHO , UNESCO തുടങ്ങിയവര്‍ നിര്‍ണയിച്ചിട്ടുള്ള അന്താരാഷ്ട്ര നിലവാരമുള്ള മെഡിക്കല്‍ വിദ്യാഭ്യാസമാണ് ജോര്‍ജിയന്‍ യൂണിവേഴ്‌സിറ്റികള്‍ നല്‍കുന്നത്. ജോര്‍ജിയയിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളില്‍ നിന്നും ബിരുദം നേടിയവര്‍ക്ക് , USMLE (യുണൈറ്റഡ് സ്റ്റേറ്റ്‌സ് മെഡിക്കല്‍ ലൈസന്‍സിങ് എക്‌സാം) പാസ്സായാല്‍ യു എസ് എ -യില്‍ പ്രാക്ടീസ് ചെയ്യാനാവും . PLAB (പ്രൊഫഷണല്‍ ആന്‍ഡ് ലിംഗ്വിസ്റ്റിക് അസസ്‌മെന്റ് ബോര്‍ഡ് ടെസ്റ്റ് പാസായാല്‍ യു .കെ -യില്‍ പ്രാക്ടീസ് ചെയ്യാം. ജര്‍മനിയില്‍ പി ജി പ്രോഗ്രാമിന് ചേരാന്‍ അര്‍ഹതയുണ്ട്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സ്‌ക്രീനിംഗ് ടെസ്റ്റ് പാസ്സായാല്‍ ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യുകയും ആവാം. AMC (ആസ്‌ട്രേലിയന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരത്തിനായി ശ്രമിയ്ക്കാന്‍ അവസരമുണ്ട്. അത് ലഭിച്ചാല്‍ ഓസ്ട്രേലിയയില്‍ പ്രാക്ടീസ് ചെയ്യുകയുമാവാം .ലാംഗ്വേജ് ആന്‍ഡ് പ്രാക്ടീസ് ലൈസന്‍സിംഗ് പരീക്ഷ പാസ്സാവുകയാണെങ്കില്‍ എല്ലാ യൂറോപ്യന്‍ രാജ്യങ്ങളിലും പ്രാക്ടീസ് ചെയ്യാന്‍ അവസരമുണ്ട്.

ജോര്‍ജിയയില്‍ മെഡിക്കല്‍ പഠനം നടത്തുന്നതിന് തീരുമാനിയ്ക്കുന്നതിന് മുന്‍പ് കോഴ്‌സിന്റെ ദൈര്‍ഘ്യത്തെ കുറിച്ച് വ്യക്തമായി മനസ്സിലാക്കിയിരിയ്ക്കണം . ചില ഏജന്റുമാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കി അവരെ കബളിപ്പിയ്ക്കാറുണ്ട്. ജോര്‍ജിയയിലെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ദൈര്‍ഘ്യം 5 വര്‍ഷക്കാലം ആണെന്നത് തെറ്റായ വിവരമാണ്. കിഴക്കന്‍ യൂറോപ്പ്യന്‍ രാജ്യങ്ങളിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളിലെല്ലാം മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ കാലയളവ് 6 വര്‍ഷം ആണെന്ന് മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. അതായത് നിങ്ങള്‍ പഠനത്തിനായി തെരഞ്ഞെടുക്കുന്ന യൂണിവേഴ്‌സിറ്റികള്‍ക്കനുസരിച്ച് നിങ്ങളുടെ പഠനച്ചെലവ് 5-ലക്ഷത്തിനും 6- ലക്ഷത്തിനും ഇടയിലായിരിയ്ക്കും. അതിനനുസൃതമായി ചെലവുകള്‍ നിങ്ങള്‍ ക്രമീകരിയ്ക്കണമെന്ന് സാരം.

IELTS/TOEFL എന്നിവ ജോര്‍ജിയയിലെ മിക്ക യൂണിവേഴ്‌സിറ്റികളും മാനദണ്ഡമാക്കിയിട്ടില്ല. എങ്കിലും ചില ജോര്‍ജിയന്‍ യൂണിവേഴ്‌സിറ്റികള്‍ ഓവര്‍സീസ് വിദ്യാര്‍ത്ഥികള്‍ക്ക് ഇതൊരു മാനദണ്ഡമാക്കിയിട്ടുണ്ട്.

50% മാര്‍ക്കോടെ പ്ലസ് 2 പാസ്സായിട്ടുള്ള 17 വയസ്സ് തികഞ്ഞവര്‍ക്ക് ഇവിടെ മെഡിക്കല്‍ പഠനത്തിനായി അപേക്ഷിയ്ക്കാവുന്നതാണ്. കെമിസ്ട്രി , ബയോളജി, ഫിസിക്‌സ് എന്നീ വിഷയങ്ങളില്‍ 50 % മാര്‍ക്കുണ്ടാവണം. SC/ST/OBC വിദ്യാര്‍ത്ഥികള്‍ക്ക് 40% മാര്‍ക്കുണ്ടായാല്‍ മതി. 2019 മുതല്‍ NEET നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ഒരു കണ്‍സള്‍ട്ടന്‍സിയുടെ സഹായത്തോടെ യൂണിവേഴ്‌സിറ്റിയുടെ അപേക്ഷാ ഫോം പൂരിപ്പിച്ചു സമര്‍പ്പിയ്ക്കുകയാണ് നിങ്ങള്‍ ആദ്യം ചെയ്യേണ്ടത്. ഇതിനുശേഷം നിങ്ങള്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഒരു ഓഫര്‍ ലെറ്റര്‍ ലഭിയ്ക്കും. അപ്പോള്‍ നിങ്ങള്‍ കോഴ്‌സ് ഫീസ് അടയ്ക്കണം. ട്യൂഷന്‍ ഫീസ് അടച്ചതിനു ശേഷമാണ് വിസയ്ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് . അതേതുടര്‍ന്ന് നിങ്ങള്‍ക്ക് സ്റ്റുഡന്റ് വിസ ലഭിയ്ക്കും.

പത്താം തരത്തിന്റെയും 12 -ാം ക്‌ളാസിന്റെയും മാര്‍ക്ക് ലിസ്റ്റുകള്‍ , ഇംഗ്ലീഷിലുള്ള ജനന സര്‍ട്ടിഫിക്കറ്റ് , 18 മാസത്തെ എങ്കിലും കാലാവധി യുള്ള പാസ്സ്‌പോര്‍ട്ട്, ട്രാവല്‍ ആന്‍ഡ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് , വെളുത്ത പശ്ചാത്തലത്തിലുള്ള 6 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോഗ്രാഫുകള്‍ , മാതാപിതാക്കള്‍ / രക്ഷാകര്‍ത്താവ് എന്നിവരില്‍ ആരുടെയെങ്കിലും 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍, യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിങ്ങള്‍ക്ക് ലഭിച്ച ഓഫര്‍ ലെറ്റര്‍, ഒറിജിനല്‍ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് , ന്യൂ ഡല്‍ഹിയിലെ മിനിസ്ട്രി ഓഫ് എക്‌സ്റ്റേണല്‍ അഫയേഴ്‌സില്‍ നിന്നുള്ള ലെറ്റര്‍ ഓഫ് ഓതറൈസേഷന്‍, നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിയ്ക്കണം. ഇവ കൂടാതെ യൂണിവേഴ്സിറ്റികള്‍ മറ്റു സര്‍ട്ടിഫിക്കറ്റുകളും ആവശ്യപ്പെട്ടേക്കാം .

ജൂണ്‍ -ജൂലൈ മാസങ്ങളിലാണ് അവിടത്തെ പ്രവേശനത്തിനായുള്ള അപേക്ഷകള്‍ ക്ഷണിയ്ക്കാറുള്ളത്. 10 മുതല്‍ 15 ദിവസത്തിനുള്ളില്‍ ഓഫര്‍ ലെറ്റര്‍ ലഭിയ്ക്കാറുണ്ട്. അതായത് ഏകദേശം ജൂലൈ -ആഗസ്റ്റില്‍ ഓഫര്‍ ലെറ്റര്‍ ലഭിയ്ക്കാം. ഓഗസ്റ്റ് - സെപ്റ്റംബറില്‍ മിനിസ്ട്രിയില്‍ നിന്നുള്ള അംഗീകാരവും വിസയും ഒക്കെ എത്തും. പ്രോസസ്സിങ്ങിന് 45 മുതല്‍ 60 ദിവസം എടുത്തേക്കാം. സെപ്റ്റംബര്‍ - ഒക്ടോബറിലാണ് കോഴ്‌സ് തുടങ്ങുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ്സില്‍ നിന്നും വീണ് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഒരു വര്‍ഷം തടവും മൂന്നുലക്ഷം രൂപ പിഴയും  (3 hours ago)

നടന്‍ ഗോവര്‍ദ്ധന്‍ അസ്രാണി അന്തരിച്ചു  (3 hours ago)

അന്ധനായി അഭിനയിച്ച് ഭിക്ഷാടനം: കയ്യോടെ പൊക്കി നാട്ടുകാര്‍  (4 hours ago)

ഷര്‍ട്ടില്‍ ഓട്ടോഗ്രാഫ് ചോദിച്ച് ആരാധകനോട് നടി അന്ന രാജന്റെ മറുപടി  (4 hours ago)

യുഎഇയില്‍ ശക്തമായ മഴയെ തുടര്‍ന്ന് റോഡുകളിലേക്ക് പാറകള്‍ ഇടിഞ്ഞു വീണു  (5 hours ago)

ഭാര്യയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കി: ഭാര്യയെ കൊന്ന് കിണറിലിട്ട് മൂടി ഭര്‍ത്താവ്  (5 hours ago)

പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു  (5 hours ago)

ആറുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ബീച്ചില്‍ തനിച്ചാക്കി പോയ ദമ്പതികള്‍ക്കെതിരെ കേസ്  (6 hours ago)

സ്വര്‍ണ വില താഴേക്ക്  (6 hours ago)

മൊസാംബിക്കിലെ ബോട്ട് അപകടത്തില്‍ കാണാതായ കൊല്ലം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി  (7 hours ago)

രാഷ്‌ട്രപതി ദ്ര‍ൗപദി മുർമു ചൊവ്വാഴ്‌ചയെത്തും  (7 hours ago)

നിരവധി പെൺകുട്ടികളുടെ വെളിപ്പെടുത്തൽ  (7 hours ago)

മുഖ്യമന്ത്രി പിണറായി വിജയൻ.  (7 hours ago)

നാവികസേനയ്ക്ക് പ്രശംസയുമായി പ്രധാനമന്ത്രി  (7 hours ago)

ഓറഞ്ച്-മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു  (7 hours ago)

Malayali Vartha Recommends