പി.എസ്.സി പ്രൊഫൈല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് സ്വയംതിരുത്താനുള്ള സംവിധാനം നിലവില്‍

പി.എസ്.സി പ്രൊഫൈല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് സ്വയംതിരുത്താനുള്ള സംവിധാനം നിലവിലായി. വിവരങ്ങള്‍ ഓണ്‍ലൈനായി തിരുത്താനുള്ള സംവിധാനം ഇന്നലെ (ജനുവരി 26) മുതലാണ് പി.എസ്.സി വെബ്‌സൈറ്റില്‍ നിലവില്‍ വന്നത്.
ഇതുപ്രകാരം പ്രൊഫൈലിലെ ജാതി, മതം, ലിഗം, തൊഴില്‍ പരിചയ സമ്പന്നത, മാതാപിതാക്കളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ആധാര്‍ നമ്പര്‍ അടക്കമുള്ളവ ഉദ്യോഗാര്‍ഥികള്‍ക്കു സ്വയം തിരുത്താന്‍ കഴിയും.
എന്നാല്‍, ഉദ്യോഗാര്‍ഥിയുടെ പേര്, ഫോട്ടോ, ഒപ്പ്, ജനനത്തീയതി, തിരിച്ചറിയല്‍ മാര്‍ക്കുകള്‍ തുടങ്ങിയവ ഉദ്യോഗസ്ഥ പരിശോധനക്കു ശേഷമേ തിരുത്താന്‍ കഴിയൂ.
പ്രൊഫൈലിലെ വിദ്യാഭ്യാസ യോഗ്യത നിബന്ധനകള്‍ക്ക് വിധേയമായി തിരുത്താവുന്നതാണ്. ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാര്‍ഥിക്ക് പി.എസ്.സി ഓഫിസില്‍ ഹാജാരാകാതെ പി.ജിയോ അതിനു മുകളിലുള്ള വിദ്യാഭ്യാസ യോഗ്യതയോ രേഖപ്പെടുത്താവുന്നതാണ്.
എന്നാല്‍, ഡിഗ്രി യോഗ്യത രേഖപ്പെടുത്തിയ ഉദ്യോഗാര്‍ഥിക്ക് അതിനു താഴെ യോഗ്യതയുള്ള പ്ലസ് ടു, എസ്.എസ്.എല്‍.സി തുടങ്ങിയവ സ്വയംരേഖപ്പെടുത്താന്‍ കഴിയില്ല. ഇതിന് പി.എസ്.സി ഓഫിസില്‍ ഹാജരാകേണ്ടിവരും. ഡിഗ്രി എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് ഏതു വിഷയത്തിലാണെന്ന് (ഉദാ. ബി.എ ഹിസ്റ്ററി ആണെങ്കില്‍ ബി.എ മലയാളമാക്കി തിരുത്താം) പ്രൊഫൈലില്‍ വ്യക്തമാക്കാവുന്നതാണ്.
https://www.facebook.com/Malayalivartha