റാമിൽ തൃഷ എത്തി; ഇനി പ്രേക്ഷകർ കാത്തിരിക്കുന്നത് മോഹൻ ലാൽ തൃഷ ജോഡികളുടെ ചിത്രത്തിന്റെ റിലീസ്; താരത്തിന്റെ രണ്ടാമത്തെ ചിത്രത്തിനായുള്ള കാത്തിരിപ്പിൽ മലയാളി പ്രേക്ഷകർ

ബിഗ് ബ്രദറിന് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന മാസ്സ് ചിത്രം റാമിന്റെ ഷൂട്ടിംഗ് പുരോഗമിച്ച് വരികയാണ്. ജീത്തു ജോസഫും മോഹന്‍ലാലും വീണ്ടും ഒരുമിക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ പ്രേക്ഷകരും ആവേശത്തിലാണ്. ആക്ഷന്‍ ത്രില്ലറായാണ്ചിത്രം എത്തുന്നത്. തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരമായ തൃഷ ഈ സിനിമയിലൂടെ മലയാളത്തിലേക്ക് വീണ്ടുമെത്തുന്നു. നിവിന്‍ പോളി ചിത്രമായ ഹേയ് ജൂഡിലൂടെയാണ് താരം മലയാളത്തിലേക്ക് ആദ്യമായി ചുവടുവച്ചത്. കൊച്ചിയിലെ സെറ്റിലേക്ക് താരം ജോയിന്‍ ചെയ്‌തെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് .
ഡോക്ടര്‍ വിനീത എന്ന കഥാപാത്രത്തെ ആണ് താരം അവതരിപ്പിക്കുന്നത്. മോഹന്‍ലാലിനൊപ്പം അഭിനയിക്കാൻ താന്‍ ആഗ്രഹിച്ചിരുന്നുവെന്നും ആ സ്വപ്‌നമാണ് റാമിലൂടെ സഫലമാവുന്നതെന്നും തൃഷ പറഞ്ഞു . തമിഴകത്തിന്റെ പ്രിയ താരമാണെങ്കിലും മലയാളികള്‍ക്കും പ്രിയങ്കരിയാണ് താരം. ചിത്രത്തില്‍ പ്രാചി തെഹ്ലാനും അഭിനയിച്ചേക്കുമെന്ന അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു. മമ്മൂട്ടി ചിത്രമായ മാമാങ്കത്തിലൂടെയാണ് പ്രാചി മലയാളത്തിലേക്ക് ചുവടുവച്ചത്.
കേരളത്തിലെ ചിത്രീകരണത്തിന് ശേഷം വിദേശത്തേക്ക്പോകാനുള്ള തയ്യാറെടുപ്പിലാണ് ജീത്തു ജോസഫും സംഘവും. ഈജിപ്ത്, ലണ്ടന്‍, ഇസ്താംബുള്‍ തുടങ്ങിയ സ്ഥലങ്ങളിലായി ചിത്രീകരണം നടത്താനുള്ള തയ്യാറെടുപ്പുകളും നടത്തുന്നുണ്ട്. ഇന്ദ്രജിത്ത്, ദുര്‍ഗ കൃഷ്ണ, ലിയോണ ലിഷോയ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
https://www.facebook.com/Malayalivartha