വിവാഹത്തിനായി മതംമാറാന്‍ ഉദ്ദേശമില്ലെന്ന് റിമ കല്ലിങ്കല്‍

സംവിധായകന്‍ ആഷിക് അബുവുമായുള്ള വിവാഹത്തിനു മുന്നോടിയായി മതം മാറുമെന്ന വാര്‍ത്തകള്‍ റിമ കല്ലിങ്കല്‍ നിഷേധിച്ചു. വിവാഹത്തിനായി താന്‍ ഇസ്ലാം മതം സ്വീകരിക്കും എന്ന നിലയില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ഉള്ള മതം തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുകയാണെന്നും റിമ അറിയിച്ചു. കളമശേരി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു റിമ. ആഷിക്കും കൂടെയുണ്ടായിരുന്നു. വിവാഹത്തിന്റെ തീയതി നിശ്ചയിച്ചിട്ടില്ലെങ്കിലും ഉടന്‍തന്നെ വിവാഹം ഉണ്ടാകുമെന്നും അവര്‍ അറിയിച്ചു. വിവാഹിതരാകാന്‍ പോകുന്ന കാര്യം നേരത്തെ തന്നെ ഇരുവരും സ്ഥിരീകരിച്ചിരുന്നു.
https://www.facebook.com/Malayalivartha