ദേശീയ അംഗീകാരം നേടിയ സിനിമയുടെ കഥാകൃത്ത് ദുരിതത്തില്‍

ജയരാജ് സംവിധാനം ചെയ്ത ശാന്തം, ഹരിഹരന്‍ പിള്ള ഹാപ്പിയാണ് എന്നിവ അടക്കമുള്ള സിനിമകളുടെ കഥാകൃത്തിന്റെ ജീവിതം ഒറ്റപ്പെടലിന്റേയും രോഗത്തിന്റേയും ദുരിതക്കയത്തില്‍. ചേര്‍ത്തലയിലെ വാടകവീട്ടിലാണ് അവഗണനയുടെ നടുവില്‍ രോഗങ്ങളോടു പൊരുതി പി.എസ്. കുമാര്‍ കഴിയുന്നത്.
ഇരുപത്തഞ്ചോളം നാടകങ്ങള്‍ക്കു കഥയെഴുതി. മുക്കുവനും ഭൂതവും എന്ന നാടകത്തിന് അബുദബി ശക്തി തിയറ്റേഴ്സിന്റെ പുരസ്‌കാരം ലഭിച്ചു. മുക്കുവനും ഭൂതവും, സര്‍പ്പത്തിന് വിളക്ക് വയ്ക്കരുത് തുടങ്ങിയ നാടകങ്ങള്‍ നിരവധി വേദികളില്‍ അവതരിപ്പിച്ചു.
അഞ്ചുവര്‍ഷം മുമ്പ് തലയിലുണ്ടായ രക്തസ്രാവമാണ് കുമാറിന്റെ കലാജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയത്. മകന്‍ സിബിയുടെ അകാലത്തിലെ വേര്‍പാടും ഇദ്ദേഹത്തെ ഏറെ തളര്‍ത്തി.
ഭാര്യ ഉഷയോടൊപ്പം ഏറെക്കുറെ ഒറ്റപ്പെട്ട നിലയിലാണിപ്പോള്‍. പഴയ സുഹൃത്തുക്കള്‍ വല്ലപ്പോഴും മാത്രമാണ് സൗഹൃദം പുതുക്കാനെത്തുന്നത്.
https://www.facebook.com/Malayalivartha