നടന് മോഹന്ലാലിന്റെ കാര് ക്ഷേത്ര പരിസരത്തേക്ക് കടത്തിവിട്ടു; സെക്യൂരിറ്റി ജീവനക്കാര്ക്കെതിരെ നടപടിക്കൊരുങ്ങി ദേവസ്വം

ഗുരുവായൂര് ക്ഷേത്ര ദര്ശനത്തിനെത്തിയ നടന് മോഹന്ലാലിന്റെ കാര് വടക്കേനടയിലൂടെ ക്ഷേത്ര പരിസരത്തേക്ക് കടത്തിവിട്ട സെക്യൂരിറ്റി ജീവനക്കാര്ക്കെതിരെ ദേവസ്വം നടപടിക്ക്. ഗേറ്റ് തുറന്ന് വാഹനം കടത്തിവിട്ട സെക്യൂരിറ്റി ജീവനക്കാരെ സര്വിസില്നിന്ന് മാറ്റിനിര്ത്താന് ചീഫ് സെക്യൂരിറ്റി ഓഫിസര്ക്ക് അഡ്മിനിസ്ട്രേറ്റര് കത്ത് നല്കി.
ഗുരുവായൂരില് വ്യവസായിയുടെ മകെന്റ വിവാഹത്തില് പങ്കെടുക്കാനെത്തിയപ്പോഴാണ് മോഹന്ലാല് വ്യാഴാഴ്ച പുലര്ച്ച ക്ഷേത്ര ദര്ശനത്തിനെത്തിയത്. വടക്കേനടയില് നാരായണാലയത്തിന് സമീപത്തെ ഗേറ്റ് തുറന്നാണ് നടെന്റ കാര് ക്ഷേത്ര പരിസരത്തേക്ക് കടത്തിവിട്ടത്. സാധാരാണ വി.ഐ.പി വാഹനങ്ങള് തെേക്കനട വഴിയാണ് കടത്തിവിടാറ്.
ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ.വി. ഷാജി, കെ. അജിത്, പരമേശ്വരന് നമ്ബൂതിരിപ്പാട് എന്നിവരാണ് ക്ഷേത്രത്തില് മോഹന്ലാലിനൊപ്പം ഉണ്ടായിരുന്നത്. ഷാജി, അജിത് എന്നിവര് വിഷുക്കണി ദര്ശനത്തിന് നാലമ്ബലത്തില് പ്രവേശിച്ചതിനെതിരെയും നേരേത്ത അഡ്മിനിസ്ട്രേറ്റര് പൊലീസില് പരാതി നല്കിയിരുന്നു. വിഷയം ഭരണസമിതിയില് വിവാദമായതിനാല് തുടര്നടപടി ഉണ്ടായില്ല.
https://www.facebook.com/Malayalivartha