ദിലീപും കാവ്യാമാധവനും അഭിനയിച്ച തിളക്കം എന്ന ചിത്രത്തിലെ പാട്ടെഴുത്തിനിടെയാണ് ഈ സംഭവം; അത് തനിക്ക് മറക്കാൻ സാധിക്കില്ല; താൻ പാട്ടെഴുതി കൊണ്ടിരുന്നപ്പോൾ ദിലീപ് കാണിച്ച ക്രൂരത; അതാണ് അയാളുടെ ഗുരുത്വക്കേട്; കഴിഞ്ഞതെല്ലാം മറന്നു കൊണ്ടായിരുന്നു ദിലീപിന്റെ ഈ ധിക്കാരം; ദിലീപ് കാണിച്ചത് വലിയ പാപമാണ്! ആ സംഭവം വെളിപ്പെടുത്തി കൈതപ്രം ദാമോദരൻ നമ്പൂതിരി

നടൻ ദിലീപ് തന്നോടൊരു ക്രൂരത ചെയ്തു. അത് എന്താണെന്ന് വെളിപ്പെടുത്തി പ്രശസ്ത ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി രംഗത്ത്. ദിലീപും കാവ്യാമാധവനും അഭിനയിച്ച തിളക്കം എന്ന ചിത്രത്തിലെ പാട്ടെഴുത്തിനിടെയാണ് ഈ സംഭവം. ഉണ്ടായത്. ദിലീപ് ഒരു പാട്ടിൽ നിന്ന് തന്നെ മാറ്റി, അത് തനിക്ക് മറക്കാൻ സാധിക്കില്ല.
ഒരു പാട്ടെഴുതി വേറൊരു പാട്ട് എഴുതാൻ തുടങ്ങുകയായിരുന്നു. അപ്പോൾ അത് വേറൊരു നമ്പൂതിരി എഴുതട്ടെ എന്ന് ദിലീപ് പറഞ്ഞു. എന്റെ എഴുത്ത് പോരെന്ന അഭിപ്രായമായിരുന്നു ദിലീപിന്. അതാണ് അയാളുടെ ഗുരുത്വക്കേടെന്നും കൈതപ്രം പറഞ്ഞു. അത് മാറട്ടെയെന്ന് താൻ പ്രാർത്ഥിക്കുന്നു. അയാൾ അഭിനയിച്ച എത്രയോ സിനിമകൾക്ക് വേണ്ടി താൻ പാട്ടെഴുതി. എല്ലാ പടങ്ങളും മറന്നിട്ട് തന്നെ മാറ്റുകയായിരുന്നു. തനിക്ക് അതൊന്നും കുഴപ്പമില്ല.
460 സിനിമകൾ ഞാൻ ചെയ്തിട്ടുണ്ട്. എന്നിട്ടാണ് അയാൾ ഒരു പടത്തിൽ നിന്ന് എന്നെ മാറ്റുന്നത്. .ഇതൊക്കെയാണ് സിനിമാക്കാരുടെ വിഢ്ഢിത്തങ്ങൾ. അത് വലിയ ഗുരുത്വക്കേട് ഉണ്ടാക്കുമെന്നും അദ്ദേഹംചൂണ്ടിക്കാണിച്ചു.
എഴുത്തിന് പിന്നിലെ തപസ്യ ഈ പിള്ളേർക്ക് അറിയില്ല . ഒരു മനുഷ്യന്റെ 72 വർഷത്തെ ജീവിതം അതിലുണ്ടാകും. അതിനെയൊക്കെ തള്ളി പറഞ്ഞാൽ വലിയ പാപമുണ്ടാകും. അതൊന്നും ഇവർക്ക് മനസിലാവില്ല എന്നാണ് കൈതപ്രം പറഞ്ഞിരിക്കുന്നത്. എന്തായാലും അദ്ദേഹത്തിന്റെ ഈയൊരു ദുരനുഭവം വളരെ വേദന ഉളവാക്കുന്നതാണ്.
https://www.facebook.com/Malayalivartha