ഉണ്ണിമുകുന്ദൻ മാസ്സാണ്...! 100 കോടി ക്ലബ്ബിൽ ഇടം നേടിയ മാളികപ്പുറം ഇനി ഓ.ടി.ടി.യിൽ, വീട്ടിലിരുന്നു കാണാൻ ചെയ്യേണ്ടത് ഇത്രമാത്രം

100 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രമാണ് ‘മാളികപ്പുറം’. ഉണ്ണി മുകുന്ദന്‍റെ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമെന്ന വിശേഷണവും മാളികപ്പുറത്തിനു സ്വന്തം. 40 ദിവസം കൊണ്ടാണ് ചിത്രം ഈ സുവർണനേട്ടം കൊയ്തത്. ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ചിത്രം തിയേറ്ററിലെത്തി ഒരു മാസം കഴിയുമ്പോഴേക്കും ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
ഒടിടി റിലീസ് തീയതിയെ കുറിച്ച് ഇതുവരെ ഹോട്ട്സ്റ്റാറോ ചിത്രത്തിന്റെ അണിയറപ്രവർത്തകരോ ഒദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല.ചെറു സിനിമയായിട്ടായിരുന്നു വരവെങ്കിലും ബിഗ് ഹിറ്റിലേക്ക് കുതിക്കുകയായിരുന്നു ചിത്രം. 2022ലെ അവസാന റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. കേരളത്തിനു പുറമെ ബെംഗളൂരു, മുംബൈ, ഡൽഹി എന്നിവിടങ്ങളിലും ജിസിസി, യുഎഇ തുടങ്ങിയ രാജ്യങ്ങളിലും മികച്ച പ്രതികരണമാണ് ചിത്രം നേടിയത്.
അയ്യപ്പന് ശേഷം ഗന്ധര്‍വ്വനായാണ് ഇനി വേഷമിടുന്നതെന്നും, വിമര്‍ശിക്കുന്നവര്‍ക്ക് അതുമായി മുന്നോട്ട് പോകാമെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി നിര്‍ദ്ധന കുടുംബങ്ങളിലെ അന്‍പത് കുഞ്ഞുങ്ങള്‍ക്ക് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് നിര്‍വഹിക്കുന്നതിനുള്ള സഹായം നല്‍കുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റോ ജോസഫ് അറിയിച്ചു.
‘കുഞ്ഞിക്കൂനന്‍’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ശശിശങ്കറിന്റെ മകന്‍ വിഷ്ണു ശശിശങ്കറിന്റെ ആദ്യ സംവിധാന സംരംഭമാണ് ‘മാളികപ്പുറം’. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോയായ അയ്യപ്പന്റെയും കഥയാണ് ചിത്രം പറയുന്നത്. വേണു കുന്നപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യാ ഫിലിംസിന്റെയും ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയായുടേയും ബാനറില്‍ പ്രിയ വേണു, നീറ്റാ ആന്റോ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്.
സൈജു കുറുപ്പ്, മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, സമ്പത്ത് റാം, രമേഷ് പിഷാരടി, ആല്‍ഫി പഞ്ഞിക്കാരന്‍, ദേവനന്ദ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ. അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.സിനിമയുമായി ബന്ധപ്പെട്ട് വന്ന സകല വിവാദങ്ങളെയും പിന്നാമ്പുറത്തേക്ക് തള്ളിക്കൊണ്ടാണ് ചിത്രം ആളുകൾ ഏറ്റെടുത്തത്. 3.5 കോടിക്ക് നിർമ്മിച്ച ചിത്രം ബോക്സ് ഓഫീസിൽ 100 കോടിക്കടുത്ത് ക്രോസ് കളക്ഷൻ സ്വന്തമാക്കി
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആണ് മാളികപ്പുറത്തിന്റെ ഓ ടി ടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് എന്ന് ഓ ടി ടി പ്ലേ എന്ന വെബ് പോർട്ടൽ റിപ്പോർട്ട് ചെയ്തിരിക്കുന്നു. നേരത്തെ ആമസോൺ വീഡിയോ ആണ് ഉണ്ണി മുകുന്ദൻ ചിത്രത്തിൻറെ ഡിജിറ്റൽ അവകാശം ലഭിച്ചതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നിരുന്നാൽ തന്നെ മാളികപ്പുറത്തിന്റെ അണിയറ പ്രവർത്തകരോ റിപ്പോർട്ടുകൾ പരാമർശിക്കുന്ന ഓ ടി ടി പ്ലാറ്റ്ഫോമുകളോ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. ഡിസംബർ 30ന് തിയേറ്ററുകളിൽ എത്തിയ ചിത്രം വളരെ മികച്ച പ്രതികരണമാണ് ഇപ്പോഴും നേടിക്കൊണ്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha