ബാന്ദ്രക്കെതിരെ നെഗറ്റീവ് റിവ്യൂ:- അശ്വന്ത് കോക്ക് അടക്കം 7 യൂട്യൂബർമാര്‍ക്കെതിരെ ഹര്‍ജി...
ദിലീപ് ചലച്ചിത്രം ' ബാന്ദ്ര 'ക്കെതിരെ നെഗറ്റീവ് റിവ്യൂ നടത്തിയ യൂ ട്യൂബർമാര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ള സ്വകാര്യ അന്യായം കോടതി 20 ന് പരിഗണിക്കും. തിരുവനന്തപുരം അഞ്ചാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് അശ്വതി നായരാണ് ഹർജി പരിഗണിക്കുന്നത്. അശ്വന്ത് കോക്ക്, ഷിഹാബ്, ഉണ്ണി ബ്ലോഗ്സ് , ഷാസ് മുഹമ്മദ്, അര്‍ജുൻ, ഷിജാസ് ടോക്ക്സ്, സായ് കൃഷ്ണ എന്നീ ഏഴ് യൂടൂബർമാർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ളതാണ് ഹർജി. ബാന്ദ്ര സിനിമയുടെ നിർമ്മാണ കമ്പനി അജിത് വിനായക ഫിലിംസാണ് പരാതി സമർപ്പിച്ചത്.
സിനിമ ഇറങ്ങി മൂന്നു ദിവസത്തിനുള്ളിൽ നിർമ്മാതാക്കൾക്ക് നഷ്ടമുണ്ടാക്കുന്ന രീതിയിൽ നെഗറ്റീവ് റിവ്യൂ നടത്തിയെന്നാണ് ഹർജിയിലെ ആരോപണം. കേസെടുക്കാൻ തിരുവനന്തപുരം സിറ്റി പൊലീസിന് നിർദേശം നൽകണമെന്നാണ് നിർമ്മാണ കമ്പനിയുടെ ഹര്‍ജിയിലെ ആവശ്യം.
ചിത്രത്തെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ സോഷ്യൽ മീഡിയ വഴി വ്യാജവും മോശവും പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്നതുമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്നാണ് ഹർജിയിലെ ആരോപണം. ഇവർ ചെയ്യുന്നത് അപകീർത്തിപ്പെടുത്തൽ മാത്രമല്ല തങ്ങൾക്ക് അന്യായ നഷ്ടം സംഭവിപ്പിച്ച് വ്യൂവേഴ്സിൻ്റെ എണ്ണം അനുസരിച്ച് യൂട്യൂബ് ചാനൽ റേറ്റിംഗിലൂടെ വരുമാനം ഉണ്ടാക്കി കളവായ രീതിയിൽ പണം കൈക്കലാക്കിയെടുക്കലാണെന്നും നിര്‍മാതാക്കൾ ഹർജിയിൽ പറയുന്നു.
https://www.facebook.com/Malayalivartha