പോകുമ്പോള്‍ ചെറിയ സങ്കടമുണ്ടാകും... എളുപ്പം തിരിച്ചു വരാം... മോഹന്‍ലാലിന്റെ വാക്കുകള്‍

മോഹന്‍ലാല്‍, ശോഭന എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന എല്‍ 360 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. ആദ്യ ഷെഡ്യൂള്‍ അവസാനിച്ചതിന്റെ വീഡിയോ നിര്‍മ്മാണ കമ്പനിയായ രജപുത്ര വിഷ്വല്‍ മീഡിയ പുറത്തു വിട്ടിട്ടുണ്ട്. ആദ്യ ഷെഡ്യൂള്‍ അവസാനിച്ചതിന്റെയും താല്‍ക്കാലികമായി എല്ലാവരും പിരിയുന്നതിന്റെയും സങ്കടം മോഹന്‍ലാലും സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും നിര്‍മ്മാതാവ് എം. രഞ്ജിത്തും ഉള്‍പ്പെടെയുള്ളവര്‍ പങ്കുവയ്ക്കുന്നതാണ് വീഡിയോയില്‍.
''47 വര്‍ഷമായിട്ട് അഭിനയിക്കുകയാണ് ഈ സിനിമയും ആദ്യത്തെ സിനിമ പോലെ തന്നെയാണ്. ചില സിനിമകളോട് നമുക്ക് ഭയങ്കര ഇഷ്ടം തോന്നും, അത്തരത്തിലൊരു സിനിമാണ് ഇതും. പോകുമ്പോള്‍ ചെറിയ സങ്കടമുണ്ടാകും. ആ സങ്കടത്തോടുകൂടി ഞാന്‍ പോകുന്നു. ഇവിടെ തന്നെ നിന്ന് എത്രയോ ദിവസങ്ങള്‍.. ആ സന്തോഷത്തിലും സ്‌നേഹത്തിലും സങ്കടത്തിലും പോകുന്നു.
എളുപ്പം തിരിച്ചു വരാം''- മോഹന്‍ലാലിന്റെ വാക്കുകള്‍.തനിക്കും ടീമിനും വലിയൊരു എക്സീപീരിയന്‍സാണ് ലഭിച്ചതെന്ന് തരുണ്‍ മൂര്‍ത്തി പറഞ്ഞു. എല്ലാവരും വളരെ സന്തോഷത്തോടെ പോകുന്നു എന്ന് കാണുമ്പോള്‍ തന്നെ പോസിറ്റീവ് ആയ ഘടകം സിനിമയില്‍ ഉണ്ടെന്നാണ് വിശ്വസിക്കുന്നതെന്ന് നിര്‍മ്മാതാവ് രഞ്ജിത്തും പ്രതികരിച്ചു.
https://www.facebook.com/Malayalivartha